Sorry, you need to enable JavaScript to visit this website.

അഡ്വ. ബി.ആർ.എം ഷഫീറിന് ദമാം വിമാനത്താവളത്തിൽ സ്വീകരണം

ഭാരത് ജോഡോ ഐക്യദാർഢ്യ സമ്മേളനം ഇന്ന്

ദമാം- കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ ദമാമിലെത്തി. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഹൃദ്യമായ വരവേൽപ്പ് നൽകി.
ജനുവരി 30ന് കശ്മീരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക് ദിനത്തിൽ ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷത്തോടൊപ്പം സംഘടിപ്പിക്കുന്ന ഭാരത് ജോഡോ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് അഡ്വ. ബി.ആർ.എം ഷഫീർ ദമാമിലെത്തിയത്.
റിപ്പബ്ലിക് ദിനമായ വ്യാഴാഴ്ച രാവിലെ പ്രത്യേകം സജ്ജീകരിച്ച കൊടിമരത്തിൽ അഡ്വ. ബി.ആർ.എം ഷഫീർ ദേശീയ പതാക ഉയർത്തും. തുടർന്ന് വൈകിട്ട് ഏഴ് മണിക്ക് ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭാരത് ജോഡോ ഐക്യദാർഢ്യ സമ്മേളനത്തിൽ വെച്ച് 2023-25 കാലയളവിലേക്ക് കെ.പി.സി.സി നൽകുന്ന ഒ.ഐ.സി.സി മെമ്പർഷിപ്  കാർഡുകളുടെ ഗൾഫ് മേഖലയിലെ ഔദ്യോഗിക വിതരണോദ്ഘാടനവും അഡ്വ. ബി.ആർ.എം ഷഫീർ നിർവഹിക്കും. സമ്മേളനത്തിന് മുന്നോടിയായി വിവിധ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ഉംറ നിർവഹിച്ചതിന് ശേഷം മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിൽ ഒ.ഐ.സി.സിയുടെ വിവിധ കമ്മിറ്റികൾ സംഘടിപ്പിച്ച  പരിപാടികളിൽ പങ്കെടുത്തതിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് ദമാമിലെത്തിയ അഡ്വ. ബി.ആർ.എം ഷഫീർ രണ്ട് ദിവസത്തെ ദമാം സന്ദർശനത്തിന് ശേഷം വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തേക്ക് മടങ്ങും. ഒ.ഐ.സി.സി നേതാക്കളായ റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, നിസാർ മാന്നാർ, എ.കെ സജൂബ്, അസ് ലം ഫറോക്ക്, ഗഫൂർ വടകര, ഷാഹിദ് കൊടിയേങ്ങൽ തുടങ്ങിയവർ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയോടൊപ്പം അഡ്വ. ബി.ആർ.എം ഷഫീറിനെ സ്വീകരിക്കുവാൻ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര  വിമാനത്താവളത്തിലെത്തിയിരുന്നു.

Tags

Latest News