38 കാരന്‍ റിയാദില്‍ ഹൃദയാഘാതംമൂലം നിര്യാതനായി

റിയാദ്- വടകര കല്ലാമല സ്വദേശി റിഗീഷ് കണവയില്‍ (38) നിര്യാതനായി. റിയാദ് അറബ്‌കോ ലോജിസ്റ്റിക്കില്‍ 14 വര്‍ഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ടാണ് മരണം. റിയാദ് ഖലീജില്‍  കുടുബത്തോടൊപ്പമായിരുന്നു താമസം.
ഭാര്യ പ്രഭാവതി ഹയ്യ് അല്‍ഖലീജ് മെഡിക്കല്‍ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. വടകര കണവയില്‍ രാജന്‍-ഗീത ദമ്പതികളുടെ മകനാണ്. മക്കള്‍: രിത്വിന്‍, ആര്യന്‍, ധീരവ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉച്ചക്ക് രണ്ടരയോടെ ശുമൈസി മോര്‍ച്ചറിയിലേക്ക് മാറ്റി, നാട്ടിലേക്ക് കൊണ്ടുപോകും.
 

 

Latest News