Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

ഒറ്റപ്പാലം- റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃത്താല മേഴത്തൂർ പട്ടിക്കര വളപ്പിൽ ഇർഷാദി(28)നെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റിലായ ആലപ്പുഴ സ്വദേശികളായ രാഹുൽ, പ്രിൻസ് എന്നിവരുടെ കൂട്ടുപ്രതിയാണ് ഇർഷാദ്. 490 ഗ്രാം ഹാഷിഷ് ഓയിൽ യുവാക്കളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. വിശാഖപട്ടണത്തു നിന്ന് ഹാഷിഷ് ഓയിൽ വാങ്ങി ഒറ്റപ്പാലം, ഷൊർണൂർ മേഖലകളിൽ വിൽപ്പന നടത്തുന്നവരാണ് മൂവർ സംഘമെന്ന് പോലീസ് അറിയിച്ചു. ലഹരിവസ്തുവുമായി ഒറ്റപ്പാലത്ത് വണ്ടിയിറങ്ങിയപ്പോഴാണ് രാഹുലും പ്രിൻസും അറസ്റ്റിലായത്. ഇർഷാദ് വണ്ടിയിൽ യാത്ര തുടരുകയായിരുന്നു. സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഇർഷാദിന്റെ അറസ്റ്റ്. 

Latest News