ജിദ്ദ- സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറത്തിനു (സിഫ്) കീഴിലുള്ള 22 ഓളം ടീമുകളെ ഉൾപ്പെടുത്തി ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ജിദ്ദ സംഘടിപ്പിക്കുന്ന 'അബീർ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ ലീഗ്' ഫെബ്രുവരി മൂന്നിന് ആരംഭിക്കും. ഖാലിദ് ഇബ്‌നു വലീദിലെ ഗ്യാസ് സ്‌റ്റേഷനു മുൻവശത്തുള്ള അൽറുസൂഖ് സ്‌റ്റേഡിയത്തിലാണ് മത്സരം. മാർച്ച് 17ന് ആണ് ഫൈനൽ.
ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി നടത്തുന്ന മൂന്നാമത് സൂപ്പർ ലീഗാണിത്. ഇലവൻസ് ഫോർമാറ്റിലാണ് കളികൾ ക്രമീകരിച്ചിട്ടുള്ളതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയച്ചു. സിഫ് ചാമ്പ്യന്മാരായ സബീൻ എഫ്.സി, എ.സി.സി, ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി, ഫാൽക്കൺ എഫ്.സി, യാസ് റിയൽ കേരള, ന്യൂകാസിൽ എഫ്.സി, മഹ്ജർ എഫ്.സി, ബ്ലൂസ്റ്റാർ ബി, റെഡ് സീ ബ്ലാസ്‌റ്റേഴ്‌സ്, ഐ.ടി സോക്കർ, എഫ്.സി ഖുവൈസ, എ.സി.സി ബി, ജിദ്ദ എഫ്.സി, യൂത്ത് ഇന്ത്യ എഫ്.സി, ഫ്രണ്ട്‌സ് ജിദ്ദ ബി എന്നീ സീനിയർ ടീമുകളും, സ്‌പോർട്ടിംഗ് യുണൈറ്റഡ്, ടാലന്റ് ടീൻസ് സോക്കർ അക്കാദമി, ജെ.എസ്.സി സോക്കർ അക്കാദമി, സോക്കർ ഫ്രീക്‌സ്, സ്‌പോർട്ടിംഗ് യുണൈറ്റഡ് ബി എന്നീ ജൂനിയർ ടീമുകളുമാണ് സൂപ്പർ ലീഗിൽ പങ്കെടുക്കുന്നത്.
സിഫ് മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ടൂർണമെന്റ് എ ഡിവിഷൻ, ബി, സി ഡിവിഷൻ, ഡി ഡിവിഷൻ എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്.
4 ടീമുകളുള്ള ഗ്രൂപ്പുകളായി തിരിച്ച് ഓരോ ടീമുകളും പരസ്പരം മത്സരിച്ച്, ടോപ് ആകുന്ന ടീമുകൾ നോക്ക്ഔട്ടിലേക്ക് യോഗ്യത നേടുകയും അതിൽ ജയിച്ചു കയറുന്ന ഓരോ ഡിവിഷനിലെയും രണ്ടു ടീമുകൾ ഫൈനലിൽ മത്സരിക്കുകയും ചെയ്യും വിധമാണ് കളി ക്രമീകരിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു.
അബീർ ഗ്രൂപ്പ് മാർക്കറ്റിംഗ് പ്രതിനിധി സിദ്ധീഖ് നെല്ലായ, അൽമാസ് പ്ലാസ്റ്റിക്‌സ് ആന്റ് ക്ലീനിംഗ് (മഹ്ജർ) അക്കൗണ്ട്‌സ് മാനേജർ റസാഖ്, സിഫ് ആക്ടിംഗ് ജനറൽ സെക്രട്ടറി അയ്യൂബ് മുസ് ലിയാരകത്ത്, എൻ.കൺഫർട്‌സ് ചെയർമാൻ ലത്തീഫ് കാപ്പുങ്കൽ, സലീം ബാഹി ബർഗർ, ബ്ലാസ്‌റ്റേഴ്‌സ് ജനറൽ സെക്രട്ടറി അബു കട്ടുപ്പാറ, ചെയർമാൻ ചെറിയ മുഹമ്മദ് ആലുങ്ങൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.






