ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമം ക്രിസ്മസ്, പുതുവത്സരാഘോഷം

ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സരാഘോഷത്തിൽ നിന്ന്.

ജിദ്ദ- പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ക്രിസ്മസും, പുതുവത്സരവും വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. ഷറഫിയ അൽ അബീർ ഓഡിറ്റോറിയത്തിന്റെ നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ ക്രിസ്മസ് കരോളുകൾ, ഗാനസന്ധ്യ, നൃത്ത നൃത്യങ്ങൾ, മാഞ്ചർ സീൻ, കൂടാതെ പാപ്പയെ വരവേറ്റും പുൽക്കൂട് ഒരുക്കിയും ആഘോഷിച്ചു. 
പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷത വഹിച്ച ചടങ്ങ് രക്ഷാധികാരി ജയൻ നായർ പ്രക്കാനം ഉദ്ഘാടനം ചെയ്തു. ജോർജ് മാത്യു (ബെന്നി മഠത്തിൽ) ക്രിസ്മസ് ന്യൂഇയർ സന്ദേശം നൽകി. വൈസ് പ്രസിഡന്റുമാരായ ജോസഫ് വറുഗീസ് വടശേരിക്കര, സന്തോഷ് കടമ്മനിട്ട എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ജോർജ് വറുഗീസ് പന്തളം സ്വാഗതവും, ട്രഷറർ മനു പ്രസാദ് ആറന്മുള നന്ദിയും പറഞ്ഞു. 
പി.ജെ.എസ് ഗായകരായ ജോബി ടി.ബേബി, എബി ചെറിയാൻ മാത്തൂർ, ഓമനക്കുട്ടൻ, രഞ്ജിത്ത് മോഹൻ, സജു കൈരളിപുരം, ഹസീന നവാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജോർജ് ഓമല്ലൂർ, ദീപിക സന്തോഷ്, അസ്മ സാബു, അനു ഷിജു, ബീന അനിൽകുമാർ, സെറാ വർഗീസ് മുതലായവർ വിവിധ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. 
ശ്വേതാ ഷിജു അവതാരകയായിരുന്നു. സജി കുറുങ്ങാട്ടിന്റെ നേതൃത്വത്തിൽ ഒരുക്കിയ പുൽക്കൂട് ദൃശ്യഭംഗി നൽകി. മനോജ് മാത്യു അടൂർ, മാത്യു തോമസ് കടമ്മനിട്ട, സാബുമോൻ പന്തളം, ഹൈദർ അലി നിരണം, നവാസ് ഖാൻ ചിറ്റാർ, ജോസഫ് നെടിയവിള, അനിൽകുമാർ പത്തനംതിട്ട, വർഗീസ് ഡാനിയൽ, വിലാസ്  അടൂർ, അയ്യൂബ് ഖാൻ പന്തളം, അനിയൻ ജോർജ്, സന്തോഷ് കെ.ജോൺ, ബിജി സജി, സുശീല ജോസഫ് തുടങ്ങിയവർ ആഘോഷ പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിൽ സ്‌പോർട്‌സ് വിംഗിന്റെ നേതൃത്വത്തിൽ നടത്തിയ ഇൻഡോർ ഗെയിമുകളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

Tags

Latest News