ന്യൂദല്‍ഹി- ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പയ്യന്നുർ സ്വദേശിയായ ഗാന്ധിയന്‍ വി.പി.അപ്പുക്കുട്ട പൊതുവാള്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി. ഒആര്‍എസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസിനാണ് പത്മവിഭൂഷന്‍. 1മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. 971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തില്‍ ഇദ്ദേഹം അഭയാര്‍ഥി ക്യാംപുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രത്തന്‍ ചന്ദ്ര ഖര്‍, ഹിരാഭായ് ലോബി, മുനിശ്വര്‍ ചന്ദേര്‍ ദാവര്‍, നാഗാലാന്‍ഡിലെ സാമൂഹിക പ്രവര്‍ത്തകന്‍ രാംകുവങ്‌ബെ നുമെ, നാഗാലാന്‍ഡ് മുവാ സുബോങ്, മംഗള കാന്തി റോയി, തുല രാമ ഉപ്‌റേതി എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.
സ്വതന്ത്രസമരസേനാനി, ഖാദിപ്രചാരകന്‍, എഴുത്തുകാരന്‍ തുടങ്ങിയ മേഖലകളില്‍ സാന്നിധ്യം അറിയിച്ച അപ്പുക്കുട്ട പൊതുവാളിന് 99 വയസ്സായി.
പരേതരായ കരിപ്പത്ത് കമ്മാരപ്പൊതുവാളുടെയും വി.പി.സുഭദ്രാമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 9നാണ് ജനനം. 1934 ജനുവരി 12ന് ഗാന്ധിജിയെ കാണാനും പ്രസംഗം കേള്‍ക്കാനും ഇടയായതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.
1930ന് ഉപ്പുസത്യഗ്രഹ ജാഥ നേരിട്ടുകണ്ടത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് നയിച്ചു. 1942ല്‍ വി.പി.ശ്രീകണ്ഠപൊതുവാളെ ബ്രിട്ടിഷ് പോലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി. സമരസമിതിയുടെ നിര്‍ദേശാനുസരണം പിന്നണിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിദ്യാര്‍ഥി വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 1943ല്‍ അറസ്റ്റിലായെങ്കിലും തെളിവില്ലാത്തതിന്റെ പേരില്‍ തലശ്ശേരി കോടതി വിട്ടയച്ചു.
1944ല്‍ അഖില ഭാരതീയ ചര്‍ക്കസംഘത്തിന്റെ കേരള ശാഖയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1957ല്‍ കെ.കേളപ്പന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാളും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങളിലും ഖാദി പ്രവര്‍ത്തനങ്ങളിലും സജീവമായി.
1947 മുതല്‍ മദിരാശി സര്‍ക്കാരിനു കീഴില്‍ പയ്യന്നൂരിലെ ഊര്‍ജിത ഖാദി കേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതല്‍ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനില്‍ സീനിയര്‍ ഓഡിറ്ററായും പ്രവര്‍ത്തിച്ചു. വിനോഭഭാവെ, ജയപ്രകാശ് നാരായണന്‍ എന്നിവരോടൊപ്പം ഭൂദാനപദയാത്രയിലും പങ്കാളിയായി.