ദമാം- അൽഹസ അയൂൺ ഏരിയ കെ.എം.സി.സിയുടെ ചികിത്സാ സഹായം വിതരണം ചെയ്തു. എറണാകുളം ജില്ലയിലെ വാഴക്കുളം പഞ്ചായത്തിലെ മാറമ്പിള്ളിയിൽ താമസിക്കുന്ന സ്‌കൂൾ വിദ്യാർഥിയുടെ അർബുദ ചികിത്സയ്ക്കുള്ള അൽഹസ അയൂൺ കെ.എം.സി.സി ചികിത്സാ സഹായധനമാണ് കൈമാറിയത്.
അയൂൺ ഏരിയ കെ.എം.സി.സി ട്രഷറർ സലാം മൂലയിൽ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മാറമ്പിള്ളി ഡിവിഷൻ മെമ്പർ ഷാജിത നൗഷാദിന് തുക കൈമാറി. ചടങ്ങിൽ മുസ് ലിം ലീഗ് കുന്നത്തുനാട് മണ്ഡലം സെക്രട്ടറി എ.എം ബഷീർ, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കെ.കെ ഷാജഹാൻ, റിയാദ് കെ.എം.സി.സി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഉസ്മാൻ പരീത്, ദമാം എറണാകുളം ജില്ലാ കെ.എം.സി.സി പ്രതിനിധി മുഹമ്മദ് ഷാ മുളാട്ട്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദുൽ ബാസിത്ത്, മാറമ്പിള്ളി ശാഖ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ് തോട്ടഞ്ഞാലിൽ തുടങ്ങിയവർ സംബന്ധിച്ചു.






