നജ്‌റാന്‍ ജനവാസമേഖലയില്‍ ഹൂത്തി മിസൈല്‍ തകര്‍ത്തു 

റിയാദ്- ന്ജറാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തി മിലീഷ്യ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി റോയല്‍ എയിര്‍ ഡിഫന്‍സ് ഫോഴ്‌സ് ആകാശത്ത് വെച്ച് തകര്‍ത്തു. 
ഇന്നു പുലര്‍ച്ചെയാണ് മിസൈല്‍ ആക്രമണ നീക്കം വിഫലമാക്കിയതെന്ന് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലിക്കിയെ ഉദ്ധരിച്ച് ഔദ്യോഗിക എസ്.പി.എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മിസൈലിന്റെ അവിശിഷ്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലാണ് ചിതറിയതെങ്കിലും ആളാപയമോ പരിക്കോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. 
നജ്‌റാനുനേരെ ബദര്‍-1 മിസൈലാണ് അയച്ചതെന്ന് ഹൂത്തി മിലീഷ്യ അവകാശപ്പെട്ടു.
 

Latest News