Sorry, you need to enable JavaScript to visit this website.

പാലത്തിനു ചുവട്ടില്‍ സാമൂഹ്യവിരുദ്ധര്‍ ചത്ത കോഴികളെ തള്ളി

പാലാട് കാരക്കോടന്‍ പുഴയ്ക്ക് കുറുകയുള്ള കോസടിപ്പാലത്തിന് ചുവട്ടില്‍ സാമൂഹ്യവിരുദ്ധര്‍ തള്ളിയ ചത്ത കോഴികള്‍.

എടക്കര-വഴിക്കടവ് പാലാട് കോസടിപ്പാലത്തിന് ചുവട്ടില്‍ സാമൂഹ്യ വിരുദ്ധര്‍ ചത്ത കോഴികളെ തള്ളി. പാലാട്-മരുത റൂട്ടില്‍ കാരക്കോടന്‍ പുഴയ്ക്ക്  കുറുകെയുള്ള പാലത്തിന് ചുവട്ടിലാണ് കോഴി ഫാമില്‍ നിന്നുള്ള ചത്ത കോഴികളെ തള്ളിയത്. പുഴയുടെ വിവിധ ഭാഗങ്ങളിലായി നിരവധി കുടിവെള്ള പദ്ധതികളുടെ കിണറുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. പ്രദേശത്തെ ആളുകള്‍ കുളിക്കാനും വസ്ത്രങ്ങള്‍ അലക്കുന്നതിനും സ്ഥിരമായി ഈ പുഴയെയാണ് ആശ്രയിക്കുന്നത്. മുമ്പ് കക്കൂസ് മാലിന്യങ്ങള്‍വരെ സാമൂഹ്യവിരുദ്ധര്‍ പുഴയുടെ ഈ ഭാഗത്ത് നിക്ഷേപിച്ചിരുന്നു. അന്ന് നിരീക്ഷണ കാമറയുടെ സഹായത്തോടെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തിരുന്നു. കോഴി ഫാമുകളില്‍ നിന്നു ചാകുന്ന കോഴികളെ സ്ഥിരമായി ഇവിടെ തള്ളാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. പുഴയിലെ ജലം മലിനമാകുന്നതിന് പുറമെ സാംക്രമിക രോഗങ്ങള്‍ പടരുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. രാത്രികാലങ്ങളില്‍ ഈ ഭാഗത്ത് പോലീസ് പട്രോളിംഗ് ഇല്ലാത്തതാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു കാരണം. മദ്യപശല്ല്യവും ഇവിടെ രൂക്ഷമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

Latest News