Sorry, you need to enable JavaScript to visit this website.

VIDEO അത്യാവശ്യമായ ഒരു ഫീച്ചര്‍ കൂടി പുറത്തിറക്കി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് വളരെ ആവശ്യമായ പുതിയൊരു ഫീച്ചര്‍ കൂടി പുറത്തിറക്കി മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. ഒരിക്കല്‍ മാത്രം കാണുകയെന്ന നിബന്ധനയോടെ അയക്കുന്ന മെസേജുകളുടെ  സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് സ്വയം തടയുന്ന ഫീച്ചറാണ് ആരംഭിച്ചത്.
ഈ ഫീച്ചര്‍ ഉപയോഗിച്ചാല്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുമോ എന്ന സംശയമില്ലാതെതന്നെ  'വ്യൂ വണ്‍സ്' സന്ദേശം അയക്കാന്‍ സാധിക്കും.
ഫാട്ടോകളോ വീഡിയോകളോ അയക്കുമ്പോള്‍  അടിക്കുറിപ്പ് ചേര്‍ക്കുക എന്ന ഓപ്ഷനു സമീപം ഒരു ചെറിയ ഐക്കണ്‍ കൂടി ദൃശ്യമാകും. ഈ ഐക്കണില്‍ ക്ലിക്കുചെയ്യുന്നതോടെ മീഡിയ വ്യൂ ഒരിക്കല്‍ മാത്രമാക്കുന്നു.
വാട്‌സ്ആപ്പ് ഉപയോക്താവിന് ഇത് ഒരു തവണ മാത്രമേ കാണാന്‍ കഴിയൂ. സ്വീകരിക്കുന്നയാള്‍ അത് സേവ് ചെയ്യാന്‍ ശ്രമിച്ചാലും സെല്‍ഫോണിന്റെ സ്‌ക്രീന്‍ഷോട്ട് ഓപ്ഷന്‍ ബ്ലോക്ക് ചെയ്യപ്പെടും. സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ ശ്രമിച്ചാല്‍ ആപ്പ് അനുവദിക്കില്ല. ഇത് കൂടാതെ, മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ലഭ്യമായ സ്‌ക്രീന്‍ റെക്കോര്‍ഡിംഗും പ്രവര്‍ത്തിക്കില്ല. ഒരിക്കല്‍ കാണുക എന്ന സന്ദേശം കാണുമ്പോള്‍, സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് കറുത്തതായി മാറും.
ഒരിക്കല്‍ മാത്രം കാണുന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പുറത്തിറക്കിയ ശേഷം, 'വ്യൂ വണ്‍സ് ടെക്‌സ്റ്റ്' കൂടി ര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്. ഈ ഫീച്ചര്‍ നിലവില്‍ വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ ലഭ്യമാണ്.  അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന സന്ദേശങ്ങള്‍ അയക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചറെന്ന്  വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ഫീച്ചര്‍ പുറത്തിറക്കിയില്‍ സെന്‍ഡ് മെസേജ് ലോഗോക്കു സമീപം ഒരു പാഡ്‌ലോക്ക്‌സ്‌റ്റൈല്‍ ബട്ടണ്‍ ആപ്പില്‍ ലഭ്യമാകും. വ്യൂ വണ്‍സായി അയക്കുന്ന ചിത്രങ്ങളും വീഡിയോകളും നിലവില്‍ ഫോര്‍വേഡ് ചെയ്യാനും പകര്‍ത്താനും കഴിയില്ല, അതുപോലെ തന്നെ ടെക്‌സ്റ്റ് മെസേജുകള്‍ക്കും ഈ ഫീച്ചര്‍ വരികയാണ്.  
ഉപയോക്താക്കള്‍ക്ക് മികച്ച  അനുഭവം സമ്മാനിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് വാട്‌സ്ആപ്പ് പതിവായി പുതിയ ഫീച്ചറുകള്‍ പുറത്തിറക്കുന്നുണ്ട്. അടുത്തിടെയായി ഗ്രൂപ്പ് അഡ്മിനുകള്‍ക്കുള്ള ഷോര്‍ട്ട് കട്ടുകളും വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റും ക്യാമറ മോഡ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ആപ്പ് അവതരിപ്പിച്ചു.

 

 

 

Latest News