Sorry, you need to enable JavaScript to visit this website.

'വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം'? - മകന്റെ രാജിയിൽ എ.കെ ആന്റണി

- നിങ്ങൾക്ക് കൂറച്ചുകൂടി ഔചിത്യം വേണ്ടേ എന്ന് മുതിർന്ന​ കോൺഗ്രസ് നേതാവ് എ.കെ ആന്റണി മാധ്യമങ്ങളോട് ചോദിച്ചു
തിരുവനന്തപുരം -
കോൺഗ്രസ് മീഡിയ വിഭാഗം തലവൻ പദവികളിൽനിന്നും മകൻ അനിൽ ആന്റണി രാജിവെച്ചതിൽ ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. 
 മാധ്യമങ്ങളോടുള്ള ആന്റണിയുടെ പ്രതികരണം ഇങ്ങനെ: 'വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങൾക്ക് കൂറച്ചുകൂടി ഔചിത്യം വേണ്ടേ. ഞാൻ ഒരു കല്യാണത്തിന് വന്നിരിക്കുകയാണ്. രാഷ്ട്രീയ വിവാദത്തിന് അല്ല ഇവിടെ വന്നിരിക്കുന്നത്.' 

അനിൽ ആന്റണി നല്ല ആശയങ്ങളുളള ബുദ്ധിമാൻ, പക്ഷേ...; നിലപാട് പറഞ്ഞ് ശശി തരൂർ

- ബി.ബി.സി ഡോക്യുമെന്ററിയെക്കുറിച്ചുള്ള അനിൽ ആന്റണിയുടെ അഭിപ്രായങ്ങൾ അപക്വം. ഇന്ത്യയുടെ പരമാധികാരം നിലനിൽക്കുന്നത് ഇന്ത്യയിലെ ജനങ്ങളിലാണ്. ഒരു ഡോക്യുമെന്ററി കൊണ്ടൊന്നും അതിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ശശി തരൂർ
തിരുവനന്തപുരം -
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ നിലപാടുകളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. അനിൽ ആന്റണി നല്ല ആശയങ്ങളുളള ബുദ്ധിമാനായ ചെറുപ്പക്കാരനാണ്. എന്നാൽ ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ അദ്ദേഹം പുറപ്പെടുവിച്ച അഭിപ്രായത്തോട് യാതൊരു വിധത്തിലുമുള്ള യോജിപ്പുമില്ലെന്ന് തരൂർ വ്യക്തമാക്കി.
  ഇന്ത്യയുടെ പരമാധികാരം നിലനിൽക്കുന്നത് ഇന്ത്യയിലെ ജനങ്ങളിലാണ്. ഒരു ഡോക്യുമെന്ററി കൊണ്ടൊന്നും അതിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
 ബി.ബി.സി ഡോക്യുമെന്ററിയെക്കുറിച്ച് അനിൽ ആന്റണി പുറപ്പെടുവിച്ച അഭിപ്രായങ്ങൾ അപക്വമാണ്. ബി ബി സി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്ന അനിലിന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ല. ഇന്ത്യയുടെ പരമാധികാരത്തെ കേവലം ഒരു ഡോക്യുമെന്ററി കൊണ്ട് ഇല്ലാതാക്കാൻ കഴിയുമെന്നത് അപക്വമായ സമീപനമാണ്. ഈ ഡോക്യുമെന്ററി കാണിക്കാൻ പാടില്ലന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. ബി.ബി.സി ഡോക്യുമെന്ററിയെപ്പറ്റി അനാവശ്യ വിവാദമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത് കാണിക്കുന്നത് കൊണ്ട് ഇന്ത്യയിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ലന്നും ശശി തരൂർ പ്രതികരിച്ചു.

 

Latest News