കെ.ആര്‍.എന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു എബ്രഹാമിന്

തിരുവനന്തപുരം- കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു എബ്രഹാമിന്. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാമിന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനാണ് താല്ക്കാലിക ചുമതലയെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
ജാതിവിവേചനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിട്ട ശങ്കര്‍ മോഹന്‍ ശനിയാഴ്ചയാണ് രാജിവച്ചത്. സര്‍ക്കാര്‍ നിയോഗിച്ച രണ്ടാമത്തെ സമിതിയും സമരം ചെയ്ത വിദ്യാര്‍ഥികളുടെ പരാതി ശരിവച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായിരുന്നു രാജി.

 

Latest News