വെള്ളിയോടന്റെ പുസ്തകങ്ങൾ ദുബായ് ലൈബ്രറിക്ക് സമ്മാനിച്ചു

ദുബായ്- വെള്ളിയോടന്റെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ദുബായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിക്ക് സമ്മാനിച്ചു. ഷാസിയയുടെ അറബി, ഇംഗ്ലീഷ്, തമിഴ്, മലയാളം പതിപ്പുകളും പെണ്ണച്ചി, കടൽ മരങ്ങൾ എന്നീ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പുകളുമാണ് വെള്ളിയോടന്റെ ഉമ്മ ബിയ്യാത്തു ലൈബ്രറി ഇൻചാർജ് അഹമ്മദ് അൽ മദനിക്ക് 
കൈമാറിയത്.  
ഈയിടെ വേർപെട്ട പിതാവിന്റെ ഓർമകൾ പങ്കു വെക്കുന്ന ഉപ്പയാണെന്റെ പ്രാർഥന എന്ന പുസ്തകം ഭാര്യ സൽമയും നൽകി. പ്രവീൺ പാലക്കീലിന്റെ മരുപ്പച്ചകൾ എരിയുമ്പോൾ, ലിഫ്റ്റിനടുത്തെ പതിമൂന്നാം നമ്പർ മുറി എന്നീ പുസ്തകങ്ങൾ ലൈബ്രറിക്ക് നൽകി. കൈരളി ബുക്‌സ് മാനേജിംഗ് ഡയറക്ടർ ഒ.അശോക് കുമാർ സന്നിഹിതനായിരുന്നു.
-പ്രവീൺ പാലക്കീൽ

Tags

Latest News