'ഒരുമിക്കാം ഒത്തുകളിക്കാം' ജിദ്ദ സൗത്ത് സോൺ മലർവാടി ബാലോത്സവം ഫെബ്രുവരി 10ന്

ജിദ്ദ- 'ഒരുമിക്കാം ഒത്തുകളിക്കാം' എന്ന പേരിൽ ജിദ്ദയിൽ മലർവാടി ബാലോത്സവം ഫെബ്രുവരി 10ന് വെള്ളിയാഴ്ച നടക്കും. കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും സാമൂഹിക അവബോധവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് മലർവാടി ബാലസംഘം ജിദ്ദ സൗത്ത് സോൺ 'ബാലോത്സവം-2023' സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
അക്കാദമിക് വിഷയങ്ങളിലും ഐ.ടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങൾക്ക് അവരുടെ കലാ കായിക സർഗാത്മക കഴിവുകൾ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ബാലോത്സവം സംഘടിപ്പിക്കുന്നത്. 'ഒരുമിക്കാം ഒത്തുകളിക്കാം' എന്ന പേരിൽ ഉച്ചയ്ക്ക് രണ്ട് മുതൽ ജിദ്ദ അശുറൂഖിലെ ദുർറ വില്ലയിൽ നടക്കുന്ന ബാലോത്സവത്തിൽ കുട്ടികൾക്ക് അറിവും വിനോദവും പകർന്ന് നൽകുന്ന 50 ഓളം വിവിധ ഗെയിംസ് ഇനങ്ങൾ ഉണ്ടായിരിക്കും. 
ഏകദേശം 300 ഓളം കുട്ടികൾ പങ്കെടുക്കുന്ന ബാലോത്സവത്തിൽ കെ.ജി മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ബാലോത്സവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 0559368442 (ഹസീബ്) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
 

Tags

Latest News