Sorry, you need to enable JavaScript to visit this website.

ഗൃഹാതുരത്വമുണർത്തി ജിദ്ദയിൽ വിളയിൽ ഫസീലയുടെ സംഗീതരാവ്

വിളയിൽ ഫസീല, ബൈജു ദാസ് എന്നിവർ പാടുന്നു.  

ജിദ്ദ - ഒരു കാലഘട്ടത്തിന്റെ മധുരശബ്ദമായ വിളയിൽ ഫസീല, ഗൃഹാതുര സ്മരണകളുണർത്തിയ ഗാനാലാപനത്തിലൂടെ ജിദ്ദയിലെ സഹൃദയരിൽ സംഗീതമഴ വർഷിച്ചു. മ്യൂസിക്കൽ റെയിൻ എന്ന കൂട്ടായ്മയുടെ ബാനറിൽ ഷറഫിയ റീഗൽ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ 'വിളയിൽ ഫസീല നൈറ്റി' ൽ, കിരികിരി ചെരുപ്പുമ്മൽ, ഇരുലോക ജയമണി, ഉടനെ കഴുത്തെന്റെയറുക്കൂ ബാപ്പാ.. തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളും സദസ്യർ ആവശ്യപ്പെട്ട പഴയ പാട്ടുകളും ഫസീല ആലപിച്ചു. മൻസൂർ ഫറോക്ക്, മനാഫ്, സുരേഷ് ആലുവ എന്നിവരുടെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കെസ്ട്രയുടെ അകമ്പടിയോടെയായിരുന്നു സംഗീതമേള. ജനങ്ങൾ നെഞ്ചോട് ചേർത്ത് ജനപ്രിയമാക്കിയ ഗാനങ്ങൾ ആലപിക്കവെ സദസ്യർ ഏറെ ആവേശത്തോടെയാണ് അവ ഏറ്റുവാങ്ങിയത്. മാപ്പിളപ്പാട്ടുകൾ മാത്രമായി ആലപിച്ച സംഗീതരാത്രി പുതുമ പകർന്ന അനുഭവമാണ് സമ്മാനിച്ചത്. 
മുസാഫിർ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ഷിബു തിരുവനന്തപുരം, എൻജിനീയർ ജുനൈസ് ബാബു, സീതി കൊളക്കാടൻ, അബ്ദുല്ല മുക്കണ്ണി, കബീർ കൊണ്ടോട്ടി, ഖദീജാ ബീഗം ആലപ്പുഴ, ജാഫറലി പാലക്കോട്, ജമാൽ പാഷ, ഗഫൂർ ചാലിൽ, ബാദുഷ മാസ്റ്റർ, നസീർ വാവാകുഞ്ഞ്, റാഫി ബീമാപള്ളി, ഡോ. ഇന്ദുചന്ദ്ര, ഉണ്ണി തെക്കേടത്ത്, മൻസൂർ വയനാട്, ബഷീറലി പരുത്തിക്കുന്നൻ, ഹിഫ്സുറഹ്മാൻ, ഷെരീഫ് അറക്കൽ, അഷ്‌റഫ് ചുക്കൻ എന്നിവർ ആശംസകൾ നേർന്നു. 


ജമാൽപാഷ, ബൈജു ദാസ്, ഡോ. ഹാരിസ്, വിജേഷ് ചന്ദ്രു, അഷ്റഫ് വലിയോറ, ഖദീജാ ബീഗം, റഹീം കാക്കൂർ, മുഹമ്മദ് കുട്ടി അരിമ്പ്ര, അംജദ്  ഫറോക്ക്, മൻസൂർ ഫറോക്ക്, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ, ഫർസാന യാസർ, സാജിതാ ബഷീർ തുടങ്ങിയവരും ഗാനമാലപിച്ചു. 
സംഗീതവിരുന്നിനൊപ്പം നദീറ ടീച്ചർ ചിട്ടപ്പെടുത്തിയ കുട്ടികളുടെ ഒപ്പനയും മറ്റ് കലാപരിപാടികളും സംഗീത രാത്രിക്ക് കൊഴുപ്പേകി. 
പ്രവാസികളുടെ സ്‌നേഹം തനിക്ക് ലഭിച്ച വലിയ അംഗീകാരമാണ് എന്നും ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കാൻ ഏറ്റവും കൂടുതൽ പ്രചോദനമായത് വി.എം കുട്ടി മാഷ് ആണെന്നും അദ്ദേഹത്തെ സ്മരിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയാണെന്നും വിളയിൽ ഫസീല പറഞ്ഞു. അഷ്‌റഫ് വലിയോറ, നാസർ കോഴിത്തൊടി, ഷറഫു കൊണ്ടോട്ടി, അഷ്‌റഫ് നാണി, മുബാറക് വാഴക്കാട് എന്നിവർ നേതൃത്വം നൽകിയ പരിപാടിയുടെ അവതാരകൻ ഹസൻ കൊണ്ടോട്ടിയായിരുന്നു. യൂസുഫ് കോട്ട നന്ദി പറഞ്ഞു. 
    
 

Tags

Latest News