തന്നെ പപ്പുവാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും കോടികള്‍ ഒഴുക്കുന്നു- രാഹുല്‍ ഗാന്ധി

ജമ്മു- തന്റെ പ്രതിച്ഛായ തകര്‍ക്കാര്‍ ബിജെപിയും ആര്‍എസ്എസും കോടിക്കണക്കിന് രൂപ ഒഴുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സാമൂഹിക മാധ്യമങ്ങളിലും മറ്റും പപ്പു എന്ന് വിളിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. തനിക്ക് ചീത്തപ്പേരുണ്ടാക്കാന്‍ മാത്രമായി ആര്‍എസ്എസും ബിജെപിയും കോടികളാണൊഴുക്കുന്നത്. ബിജെപി നേതാക്കള്‍ വളരെ ആസൂത്രിതമായി ഇക്കാര്യം നടത്തുന്നുണ്ട്. എത്ര ആയിരം കോടി രൂപ വാരിയെറിഞ്ഞാലും സത്യം മറച്ചു വെക്കാനാകില്ലെന്നത് തെളിഞ്ഞിട്ടുള്ള കാര്യം തന്നെയാണ്. പണവും കരുത്തും കൊണ്ട് എന്തും ചെയ്യാമെന്നാണ് ബിജെപിയും ആര്‍എസ്എസും കരുതുന്നത്. നിങ്ങള്‍ക്ക് ആരെയും പകീര്‍ത്തിപ്പെടുത്താം. ആരുടെയും പ്രതിച്ഛായ തകര്‍ക്കാം, സര്‍ക്കാരിനെ ഉപയോഗിച്ചും ഇതൊക്കെ ചെയ്യാം. പക്ഷേ, അതൊരിക്കലും സത്യമായി മാറില്ല. സത്യം എല്ലായ്‌പ്പോഴും പണത്തേയും അധികാരത്തേയും തള്ളിനീക്കി യഥാര്‍ഥ്യത്തെ വെളിപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. പപ്പു എന്ന പ്രതിച്ഛായ മായ്ച്ചു കളയാന്‍ കോണ്‍ഗ്രസ് കോടികള്‍ മുടക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് രാഹുല്‍ ഈ മറുപടി നല്‍കിയത്.
സത്യം ഒരിക്കലും മറച്ചു വെക്കാനാകില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ബിബിസി ഡോക്യുമെന്ററിയെക്കുറിച്ചു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എത്ര നിരോധിച്ചാലും അത് കൂടുതല്‍ പ്രകാശത്തോടെ തിരിച്ചുവരുമെന്നും രാഹുല്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News