VIDEO ചികിത്സക്ക് വേണ്ടി യാചന, പിന്നീട് ചെയ്യുന്നത് കാണണം

കൊച്ചി- ശസ്ത്രക്രിയക്ക് വേണ്ടിയെന്ന പേരില്‍ കൊച്ചി ഇടപ്പള്ളിയില്‍ യാചന നടത്തുന്നയാളെ പിന്തുടര്‍ന്നപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വലിയ ബക്കറ്റുമായി പിരിവ് നടത്തുന്നയാളെ ലേമാന്‍സ് ഡയറിയെന്ന പേരില്‍ സമൂഹ മാധ്യങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ടിക്‌സനാണ് പിന്തുടര്‍ന്നത്.
കുടിച്ച് ലക്കുകെട്ട് കിടക്കുന്നയാളുടെ സമീപത്ത് കിടക്കുന്ന നോട്ടുകെട്ടുകള്‍ വീഡിയോയില്‍ കാണാം. വില കൂടിയ ഫോണ്‍ ഉപയോഗിക്കുന്ന ഇയാള്‍ ബാറില്‍ പണം ചെലവഴിക്കുന്നതിനു പുറമെ, ലോട്ടറി ടിക്കറ്റുകള്‍ എടുക്കാനും വലിയ തുക ചെലവഴിക്കുന്നു.

 

Latest News