Sorry, you need to enable JavaScript to visit this website.
Thursday , March   23, 2023
Thursday , March   23, 2023

ബിബിസി  മോഡി ഡോക്യുമെന്ററിയുടെ  രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും 

കൊച്ചി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരായ ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമൂഹമാദ്ധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. 2019ലെ തെരഞ്ഞെടുപ്പിലടക്കം മോഡി മുസ്‌ലിം  വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാംഭാഗത്തിന്റെ പ്രമേയമെന്നാണ് സൂചന.  ഡോക്യുമെന്ററിയെ കുറിച്ച് ധാരണയില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം. ഇന്ത്യയും യുഎസും ജനാധിപത്യ മൂല്യങ്ങള്‍ പങ്കു വെ്ക്കുന്ന രാജ്യങ്ങളാണ്. ഇതില്‍ മാറ്റം ഉണ്ടാകുമ്പോള്‍ അഭിപ്രായം അറിയിച്ചിട്ടുണ്ട് എന്നും അമേരിക്ക വ്യക്തമാക്കി.
ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍വകലാശാല വിലക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സര്‍വകലാശാലയുടെ മുന്നറിയിപ്പ്. ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.          


 

Latest News