കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഇഹ്തിഫാൽ 2023 സംഘടിപ്പിച്ചു

ഇഹ്തിഫാൽ 2023 വാർഷിക കാമ്പയിൻ പതാക ദിനം പ്രവിശ്യാതല ഉദ്ഘാടനം ഉമ്മു സാഹിക് ഏരിയയിൽ മുഹമ്മദ് കുട്ടി കോഡൂർ നിർവഹിക്കുന്നു.

ദമാം- മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റി പ്രഖ്യാപിച്ച ഇഹ്തിഫാൽ 2023 വാർഷിക കാമ്പയിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യയിലെ എട്ടു സെൻട്രൽ കമ്മിറ്റികൾക്കു കീഴിലെ നാൽപത്തിയഞ്ചോളം ഏരിയ തലങ്ങളിൽ വെള്ളിയാഴ്ച പതാക ദിനാചാരണവും ശാക്തീകരണത്തിന്റെ ഏഴര പതിറ്റാണ്ട്  പ്രമേയ വിശദീകരണ സമ്മേളനവും സംഘടിപ്പിച്ചു. പ്രവിശ്യാതല ഉദ്ഘാടനം ഖത്തീഫ്  സെൻട്രൽ കമ്മിറ്റിക്കു കീഴിലെ ഉമ്മുക്ക് സാഹിക്ക് ഏരിയയിൽ നടന്നു. അബൂ അലി ഇസ്തിറാഹിൽ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ്  മുഹമ്മദ് കുട്ടി കോഡൂർ പതാക ഉയർത്തി. സൗദി കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സല്യൂട്ട് സ്വീകരിച്ചു. ദേശീയ സെക്രട്ടറിയറ്റംഗം  ആലിക്കുട്ടി ഒളവട്ടൂർ, പ്രവിശ്യ ഭാരവാഹികളായ സുലൈമാൻ കൂലേരി, അമീർ അലി കൊയിലാണ്ടി, എകെഎം നൗഷാദ് തിരുവനന്തപുരം, സിറാജ് ആലുവ, എ.ആർ  സലാം ആലപ്പുഴ, ഒ.പി ഹബീബ് ബാലുശ്ശേരി, മുഹമ്മദ് കരിങ്കപ്പാറ, സുലൈമാൻ വാഴക്കാട്, ടി.ടി കരീം വേങ്ങര, സെൻട്രൽ കമ്മിറ്റി നേതാക്കളായ ഉസ്മാൻ ഒട്ടുമ്മൽ, ഹമീദ് വടകര, സി.പി ഷരീഫ് ചോലമുക്ക്, മുജീബ് കൊളത്തൂർ, മുഷ്താഖ് പേങ്ങാട്, ഷംസുദ്ദീന് പള്ളിയാളി, ജില്ലാ കെ.എം.സി.സി നേതാക്കളായ അബ്ദുൽ അസീസ് എരുവാട്ടി, അമീൻ കളിയിക്കാവിള, ജൗഹർ കുനിയിൽ എന്നിവർ സംസാരിച്ചു. സിദ്ദീഖ് പാണ്ടികശാല സ്വാഗതവും റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു.
ഉമ്മു സാഹിക്ക് ഏരിയ കെഎംസിസി നേതാക്കളായ നസീൻ ചെമ്പൻ, അബ്ദുൽ റഹീം മീഞ്ചന്ത, നാസർ ചേലേമ്പ്ര, ഇർഷാദ് കള്ളിക്കൂടം, നൗഷാദ് തിരൂർ, അബ്ദുൽ ഖാദർ കാഞ്ഞിക്കോട്,സലാം കണ്ണൂർ, അനീഷ് ചീനാടം, മുനീര് ചേലൂപ്പാടം, മഹ്‌റൂഫ് ഇടിമൂഴിക്കൽ, മൊയ്തീൻ കുട്ടി പടിഞ്ഞാറ്റിൻ പൈ, സലാം വെള്ളചാലിൽ, മുഹമ്മദ് കുട്ടി പുല്ലിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.

Tags

Latest News