റിയാദ്- കേളി കലാ സാംസ്‌കാരിക വേദിയുടെ ഇരുപത്തിരണ്ടാം വാർഷികം കേളിദിനം 2023 അതിവിപുലമായി ആഘോഷിച്ചു. അൽഹയ്‌റിലെ അൽ ഒവൈദ ഫാം ഹൗസിൽ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ വർഗീസ് ഇടിച്ചാണ്ടി ആമുഖ പ്രഭാഷണം നടത്തി. സാംസ്‌കാരിക സമ്മേളനം ലോകകേരള സഭ പ്രതിനിധിയും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി.ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സത്താർ കായംകുളം, കേരള കോൺഗ്രസ് മാണി വിഭാഗം വൈസ് പ്രസിഡന്റ് ബോണി, റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, അൽ ഖസീം പ്രവാസി സംഘം സെക്രട്ടറി പർവേശ്, നുസ്‌കി മാർക്കറ്റിംഗ് മാനേജർ മുജീബ്, എസ്.ടി.സി.ഡാറ്റാ സെന്റർ ഡയറക്ടർ നിബിൽ സിറാജ്, മാനേജർ നിഷാദ്, ജോസ്‌കോ പൈപ്പ്‌സ് എം.ഡി ബാബു വഞ്ചൂപ്പുര, ലീഗൽ അഡൈ്വസർ ജമാൽ ഫൈസൽ ഖഹ്ത്താനി, ടി.എസ്.ടി മെറ്റൽ ഇൻഡസ്ട്രി എം.ഡി മധുസൂദനൻ പട്ടാന്നൂർ, അൽ ഹിമാം കോൺട്രാക്റ്റിംഗ് കമ്പനി എം.ഡി സജീവ് മത്തായി, എഴുത്തുകാരി സബീന.എം.സാലി എന്നിവർ ആശംസകൾ നേർന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
കേളിയുടെയും, കുടുംബ വേദി അംഗങ്ങളുടെയും കുട്ടികളുടെയും നാടകം, നൃത്തനൃത്യങ്ങൾ, സംഗീത ശിൽപം, ഒപ്പന, കൈകൊട്ടിക്കളി, നാടൻ പാട്ടുകൾ, വിപ്ലവ ഗാനങ്ങൾ, കഥാപ്രസംഗം, ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത്, തെയ്യം തുടങ്ങി വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറി. പരിപാടികൾ അവതരിപ്പിച്ച പ്രതിഭകൾക്ക് കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ ഉപഹാരം കൈമാറി.






