Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അന്താരാഷ്ട്ര വ്യാപാര മേളയിൽ വൈപ്പിൻ പൊക്കാളി ഉൽപന്നങ്ങൾ താരമായി

അന്താരാഷ്ട്ര വ്യാപാര മേളയിൽ വൈപ്പിൻ പൊക്കാളി ഉൽപന്നങ്ങൾ

ബംഗളൂരുവിൽ നടന്ന ത്രിദിന ഇന്റർനാഷണൽ ട്രേഡ് ഫെയർ ഓൺ മില്ലെറ്റ്‌സ് ആന്റ് ഓർഗാനിക്‌സിൽ കേരള കൃഷി വകുപ്പ് സംഘത്തിന്റെ ഭാഗമായ വൈപ്പിനിലെ പൊക്കാളി നെല്ലുൽപപ്പന്നങ്ങൾ താരമായി. നായരമ്പലം കൃഷിഭവന്റെ വൈപ്പിൻ ഓർഗാനിക് എന്ന ബ്രാൻഡ് നാമത്തിലുള്ള പൊക്കാളി അരി, പൊക്കാളി അവൽ, പൊക്കാളി പച്ചരി, എടവനക്കാട് കൃഷിഭവന്റെ വൈപ്പിൻ രുചി ബ്രാൻഡിന്റെ പൊക്കാളി പുട്ടപൊടി, പുഴുക്കലരി, പള്ളിപ്പുറം കൃഷി ഭവന്റെ പൊക്കാളി അരി എന്നീ ഉൽപന്നങ്ങളാണ് വ്യാപാര മേളയിൽ വൈപ്പിനിൽ നിന്നും എത്തിയത്. ഒട്ടനവധി പ്രത്യേകതകളുള്ള, ഭൗമസൂചിക പദവിയുള്ള, ഔഷധ ഗുണമുള്ള പൊക്കാളി അരിയെ ദേശീയ അന്തർദേശീയ സന്ദർശകർക്ക് പരിചയപ്പെടുത്താനുള്ള അവസരം മികച്ച രീതിയിലാണ് ഞാറക്കൽ ബ്ലോക്കിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.വി സൂസമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഉപയോഗപ്പെടുത്തിയത്. അതോടൊപ്പം വൈപ്പിനിലെ കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാൻ താൽപര്യം ഉള്ളവരെ കണ്ടെത്താനുമുള്ള മേള സഹായിച്ചു. ജൈവ ഉൽപന്നങ്ങളുടെയും തിനകളുടെയും ത്രിദിന അന്താരാഷ്ട്ര വ്യാപാരമേള ഇന്നലെയാണ് സമാപിച്ചത്. ത്രിപുരവാസിനി പാലസ് ഗ്രൗണ്ടിൽ ഇന്റർനാഷണൽ കോംപിറ്റൻസ് സെന്റർ ഫോർ ഓർഗാനിക് അഗ്രികൾച്ചറിന്റെ  സഹകരണത്തോടെ കർണാടക കൃഷി വകുപ്പും കർണാടക സ്‌റ്റേറ്റ് അഗ്രികൾച്ചറൽ പ്രൊഡ്യൂസ് പ്രോസസിംഗ് ആന്റ് എക്‌സ്‌പോർട്ട് കോർപറേഷൻ ലിമിറ്റഡും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.

Latest News