VIDEO - 'വിമാനത്തിന്റെ ഈ ജനലൊന്നു തുറക്കൂ പ്ലീസ്, ഞാന്‍ വെറ്റില മുറുക്കിയത് തുപ്പിക്കോട്ടെ...

.ഇന്‍ഡോര്‍-ട്രെയിന്‍ യാത്രയിലെ നമ്പൂതിരി ഫലിതങ്ങളും ആദ്യമായി വിമാനത്തില്‍ കയറിയ പ്രായമേറെയുള്ള ഹജ് തീര്‍ഥാടകരുടെ രസകരമായ അനുഭവങ്ങളും നമ്മള്‍ ഏറെ കേട്ടിരിക്കുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ ഒരു യുവാവ് വിമാനത്തില്‍ ഉന്നയിച്ച ആവശ്യമാണ് ഏറെ രസകരം.  ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ ഒരു യാത്രക്കാരന്റെ വിചിത്ര ആവശ്യവും ഇത് സംബന്ധിക്കുന്ന വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

സീറ്റിലിരിക്കുന്ന ചെറുപ്പക്കാരന്‍ എയര്‍ ഹോസ്റ്റസിനെ വിളിച്ച് ജനല്‍ തുറന്നുതരാന്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഗുഡ്ക്ക തുപ്പുന്നതിനായി ജനല്‍ തുറന്നുതാരാനാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. കയ്യില്‍ ഗുഡ്ക്ക വച്ച് തിരുമ്മുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതുകേട്ട് എയര്‍ഹോസ്റ്റസ് പൊട്ടിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവാവിന്റെ തമാശയില്‍ സഹയാത്രക്കാര്‍ ചിരിക്കുന്നതും കാണാം. ഗോവിന്ദ് ശര്‍മ്മ എന്നയാളാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിനുള്ളില്‍ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെമേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ചതാണ് അക്കൂട്ടത്തിലൊന്ന്. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സംഭവത്തിലെ പ്രതി അടുത്തിടെ അറസ്റ്റിലാവുകയും ചെയ്തു. 

Latest News