വ്യാജ രേഖയും പണം വെളുപ്പിക്കലും; സൗദിയില്‍ അഴിമതി കേസുകളില്‍ 142 പേര്‍ അറസ്റ്റില്‍

റിയാദ് - അഴിമതിയും കൈക്കൂലിയും അധികാര ദുര്‍വിനിയോഗവും വ്യാജ രേഖാനിര്‍മാണവും പണംവെളുപ്പിക്കലുമായും ബന്ധപ്പെട്ട കേസുകളില്‍ കഴിഞ്ഞ മാസം (ജുമാദാ അല്‍ആഖിര്‍) 142 പേരെ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. അഴിമതിയും കൈക്കൂലിയും അധികാര ദുര്‍വിനിയോഗവും വ്യാജ രേഖാനിര്‍മാണവും പണംവെളുപ്പിക്കലും സംശയിച്ച് കഴിഞ്ഞ മാസം 307 പേര്‍ക്കെതിരെയാണ് അതോറിറ്റി അന്വേഷണങ്ങള്‍ നടത്തിയത്. ഇക്കൂട്ടത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ 142 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ആഭ്യന്തര, പ്രതിരോധ, നാഷണല്‍ ഗാര്‍ഡ്, ഊര്‍ജ, നീതിന്യായ, മുനിസിപ്പല്‍, ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയ ഉദ്യോഗസ്ഥരും ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി ഉദ്യോഗസ്ഥരും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്. അഴിമതിയും കൈക്കൂലിയും അധികാര ദുര്‍വിനിയോഗവും വ്യാജ രേഖാനിര്‍മാണവും പണംവെളുപ്പിക്കലും സംശയിക്കുന്ന കേസുകളെ കുറിച്ച് 980 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടോ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി വെബ്‌സൈറ്റ് വഴിയോ സ്വദേശികളും വിദേശികളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
അഞ്ചു വര്‍ഷത്തിനിടെ സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിക്ക് ലഭിച്ച പരാതികള്‍ 170 ശതമാനം തോതില്‍ വര്‍ധിച്ചു. 2018 ല്‍ 15,991 പരാതികളാണ് അതോറിറ്റിക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 43,181 പരാതികള്‍ ലഭിച്ചു. ഇക്കാലയളവില്‍ അതോറിറ്റി ആസ്ഥാനങ്ങളില്‍ നേരിട്ട് എത്തി നല്‍കിയ പരാതികളുടെ എണ്ണം 121 ശതമാനം തോതിലും വര്‍ധിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News