Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയെ എ.പി വിഭാഗം സഹായിച്ചുവെന്ന്  കെ.എം. ഷാജി

സെമിനാർ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്- കർണാടക തെരഞ്ഞെടുപ്പിൽ കാസർകോടിനോട് ചേർന്ന പ്രദേശങ്ങളിൽ ബി.ജെ.പിയെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ വിഭാഗം സഹായിച്ചുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പി.എം. ഹനീഫ് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടിനു വേണ്ടി മതവർഗീയതയും തീവ്രവാദവുമായും സന്ധി ചെയ്യാനാവില്ലെന്ന് ഷാജി പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരെ തള്ളിപ്പറയാൻ കമ്യൂണിസ്റ്റുകാർക്ക് പോലും കഴിയുന്നില്ല. ബംഗളൂരുവിലെ ഒരു മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചത് തീവ്രവാദ വിഭാഗക്കാർ ഗണ്യമായ വോട്ട് പിടിച്ചതുകൊണ്ടാണ്. സാമുദായിക ശക്തികൾക്ക് മുമ്പിൽ മുട്ടുമടക്കേണ്ട സാഹചര്യം അപമാനകരമാണ് -ഷാജി പറഞ്ഞു. മുനവറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. 
ഡോ. എം.എൻ. കാരശ്ശേരി, പി.ജെ. വിൻസെന്റ്, സി.കെ. സുബൈർ, പി.എം. സാദിഖലി, പി.കെ. ഫിറോസ്, എം.എ. സമദ് പ്രസംഗിച്ചു.
 

Latest News