കേരളവര്‍മ്മ കവിതാ പുരസ്‌കാരം കെ.ജയകുമാറിന് 

തിരുവനന്തപുരം-മഹാകവി പന്തളം കേരളവര്‍മ്മ കവിതാ പുരസ്‌കാരം കെ.ജയകുമാറിന്.  2023 ലെ മഹാകവി പന്തളം കേരള വര്‍മ്മ സ്മാരക കവിതാ പുരസ്‌കാരം കെ. ജയകുമാറിന്റെപിംഗളകേശിനി എന്ന കവിതാസമാഹാരത്തിനാണ്. 
25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ജനുവരി 29 ന് വൈകിട്ട് അഞ്ചിന് പന്തളം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍സ്മാരക സമിതി അദ്ധ്യക്ഷന്‍ ഡോ.കെ.എസ്.രവികുമാര്‍ പുരസ്‌കാരം സമ്മാനിക്കും. പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാര വര്‍മ്മ അദ്ധ്യക്ഷനാകും. കവി കെ.രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.

Latest News