Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ  വൈറസ് ബാധ, വീണ്ടും ഓണ്‍ലൈന്‍ ക്ലാസ്

കൊച്ചി- എറണാകുളത്ത് നോറോ വൈറസ് ബാധ. 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ. എറണാകുളം കാക്കനാട്ടെ സ്‌കൂളിലെ കുട്ടികള്‍ക്കാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നോറോ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കാക്കനാട്ടെ സ്‌കൂളിലെ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി. ജില്ലയിലെ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചു.
ഉദരസംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ വൈറസ്. ഈ വൈറസ് ബാധിക്കുന്നത് കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു. ആരോഗ്യമുള്ള ആളുകളെ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും വൈറസ് ബാധിക്കും.
 

Latest News