റിപ്പബ്ലിക് ദിനത്തിൽ 'മനുഷ്യ ജാലിക' സംഘടിപ്പിക്കാനൊരുങ്ങി എസ്.ഐ.സി ജിദ്ദ

ജിദ്ദ- ഈ വർഷത്തെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 'മനുഷ്യ ജാലിക-2023' സംഘടിപ്പിക്കാനൊരുങ്ങി എസ്.ഐ.സി ജിദ്ദ കമ്മിറ്റി. 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് സമസ്ത ഇസ് ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ വിവിധ പ്രവിശ്യകളിൽ നടത്തപ്പെടുന്ന മനുഷ്യ ജാലികയുടെ ഭാഗമായാണ് ജിദ്ദയിലും എസ്.ഐ.സി സെൻട്രൽ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. 
ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ബാഗ്ദാദിയ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ സംഘടനാ നേതാക്കൾ സംബന്ധിക്കും. പ്രമുഖ വാഗ്മിയും സമസ്ത നേതാവുമായ നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയിൽ മുഴുവൻ എസ്.ഐ.സി പ്രവർത്തകരും പങ്കെടുക്കണമെന്ന് സമസ്ത ഇസ് ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു.

പ്രവാസ ലോകത്തെ മലയാളി വിശേഷങ്ങൾക്ക് മാത്രമായുള്ള മലയാളം ന്യൂസിന്റെ പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പിൽ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാം

Tags

Latest News