ജിദ്ദ- കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ജിദ്ദയിൽ 'ചേർന്നിരിക്കാം ചേർത്തുപിടിക്കാം' എന്ന പരിപാടി സംഘടിപ്പിച്ചു. ജിദ്ദ സഫയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുറഹിമാൻ വായാട് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് ചപ്പാരപ്പടവ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭയിലെയും, ആന്തൂർ നഗരസഭയിലെയും, പരിയാരം, കുറുമാത്തൂർ, ചപ്പാരപ്പടവ്, മയ്യിൽ, കൊളച്ചേരി, കുറ്റിയാട്ടൂർ പഞ്ചായത്തുകളിലെയും ജിദ്ദയിൽ അധിവസിക്കുന്ന പ്രവാസികൾ പരിപാടിയിൽ സംബന്ധിച്ചു.
കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതിയും അടക്കം നിരവധി സേവന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചുള്ള നല്ല ചർച്ചകളും നടത്തി പരിപാടി ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സൗദി ദേശീയ കെ.എം.സി.സിയുടെ സെക്രട്ടറിയേറ്റ് മെമ്പർ ഉമ്മർ അരിപ്പാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സകരിയ ആറളം, റസാഖ് ഇരിക്കൂർ ആശംസ പ്രസംഗം നടത്തി. കെ.പി സലീം, സയ്യിദ് മാങ്കടവ്, മുനീർ കമ്പിൽ, സാദിഖ് എസ്.പി, ഫിറോസ് ചാലാട്, റഷീദ് ഇരിട്ടി, നജീബ് കയാക്കൂൽ, നശിരിഫ് മാഹി, മുനീർ സി.എച്ച്, സഹീർ ശാദുലി, ആരിഫ് അണിയരം, ജബ്ബാർ മാതമംഗലം എന്നിവർ അതിഥികളായിരുന്നു. റംസാൻ വായാട്, ഇജാസ് ഇബ്രാഹിം, ശരീഫ് പൊക്കുണ്ട്, നാസർ കുപ്പം, സവാദ് മഹമൂദ്, സുനൈദ് മഹമൂദ്, അഷ്റഫ് കമ്പിൽ, സുബൈർ ചപ്പാരപ്പടവ്, അഷ്റഫ് കാന്താരി, നിസാം പട്ടുവം, അലി പുളിമ്പറമ്പ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വനിതാ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത മൈമൂന ഇബ്രാഹിമിന് സുഹൈല മുനീർ, ജസീറ ശരീഫ്, നാസിറ സുനൈദ് എന്നിവർ ചേർന്ന് ഉപഹാരം നൽകി.
ബഷീർ, ഇസ്മായിൽ, ഷാജഹാൻ തോട്ടിക്കൽ, നജ്മുദ്ധീൻ, അഷ്‌റഫ് മുതുക്കുട, അബ്ദു, ഇസ്മായിൽ കീലത്ത്, സുബൈർ സി.പി, അഷ്റഫ്.ബി, മുഹമ്മദ് ഷാനിഫ്, അബു താഹിർ, മുഹമ്മദ്, അബ്ദുൽ സലാം, മുഹമ്മദ് നിയാസ്, അബ്ദു പി.ടി.പി, മൊയ്ദീൻകുട്ടി എം.പി, മുഹമ്മദ് ശാഹുൽ, മൊയ്ദു, മുനീർ സി.പി, ഹംസ സി.പി, സിറിൽ, റിജാസ് ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. ഇബ്രാഹിം പന്നിയൂർ സ്വാഗതവും ജംഷീർ മയ്യിൽ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നടന്ന കലാവിരുന്നിൽ സുനൈദ് മഹമൂദ്, ഇബ്രാഹിം പന്നിയൂർ, നിസാം, നജ്മുദ്ധീൻ എന്നിവർ ഗാനം ആലപിച്ചു.






