സൗദിയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തുറന്നു

പൊടിക്കാറ്റ്, മണൽകാറ്റ് എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള പ്രാദേശിക കേന്ദ്രം  കൃഷി, പരിസ്ഥിതി, ജലം വകുപ്പു മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- പൊടിക്കാറ്റ്, മണൽകാറ്റ് എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള പ്രാദേശിക കേന്ദ്രം  കൃഷി, പരിസ്ഥിതി, ജലം വകുപ്പുമന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി നാടിന് സമർപ്പിച്ചു. ദേശീയ കാലാവസ്ഥ നിരീക്ഷണ വിഭാഗവുമായി സഹകരിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമാണിത്.
പൊടിക്കാറ്റിനെയും മണൽകാറ്റിനെയും കുറിച്ച് മുന്നറിയിപ്പ് നൽകി അതിന്റെ പ്രത്യാഘാതങ്ങൾ കുറക്കുകയാണ് ലക്ഷ്യം. അതോടൊപ്പം കാലാവസ്ഥ മാറ്റങ്ങൾ പഠിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കും. 1987 നമ്പറിൽ വിളിച്ചാൽ ഓരോ ദിവസത്തെയും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് അറിയാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥ പ്രവചനങ്ങൾ, മുന്നറിയിപ്പുകൾ, ഡ്രൈവർമാർക്ക് സന്ദേശങ്ങൾ എന്നിവയും കേന്ദ്രത്തിൽനിന്ന് നൽകും.

Tags

Latest News