ഇന്തോനേഷ്യൻ ഹാജിമാർ മെയ് 24 ന് സൗദിയിലെത്തും

റിയാദ്- മെയ് 24 ന് ഇന്തോനേഷ്യൻ ഹാജിമാരുടെ ആദ്യ സംഘം സൗദിയിലെത്തുമെന്ന് ഇന്തോനേഷ്യൻ മതകാര്യ മന്ത്രി യാഖൂത്ത് ഖലീൽ അറിയിച്ചു. മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അവർ മക്കയിലേക്ക് വരിക. രണ്ടാം സംഘം ജൂൺ 8 ന് ജിദ്ദയിലെത്തും. ഹജ് കർമത്തിന് ശേഷം ജൂലൈ നാലിനാണ് ആദ്യ സംഘം തിരിച്ചുപോവുക. ഈ വർഷം ഇന്തോനേഷ്യയിൽ നിന്ന് 2,21,000 പേരാണ് ഹജിനെത്തുന്നത്.

Tags

Latest News