Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചരിത്ര കുതുകികൾക്ക് സഹായകമായി സൗദി ആപ്പ് - ഹിസ്‌ലൊ

റിയാദ് - ചരിത്ര, പുരാവസ്തു കുതുകികൾക്ക് ഏറെ സഹായകമായ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ സൗദി സംഘം വികസിപ്പിച്ചു. സൗദിയിലെയും ലോക രാജ്യങ്ങളിലെയും ചരിത്ര, പൈതൃക കേന്ദ്രങ്ങൾ നിർണയിക്കുന്ന ആപ്ലിക്കേഷനാണിത്. ഹജ്, ഉംറ മന്ത്രാലയം, ടൂറിസം, ദേശീയ പൈതൃക വകുപ്പ് അടക്കം നിരവധി വകുപ്പുകളുടെ ശ്രദ്ധ ആപ്ലിക്കേഷൻ പിടിച്ചുപറ്റിയിട്ടുണ്ട്. വ്യത്യസ്ത രീതിയിലൂടെ നിരവധി ചരിത്ര സ്ഥലങ്ങൾ നിർണയിക്കുന്നതിന് വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുന്നവരെ പുതിയ ആപ്പ് സഹായിക്കും. 
ദമാം ഇമാം അബ്ദുറഹ്മാൻ ബിൻ ഫൈസൽ യൂനിവേഴ്‌സിറ്റിയിൽ അർബൻ ആന്റ് റീജിയനൽ പ്ലാനിംഗ് സ്‌പെഷ്യലിസ്റ്റ് ആയ ഡോ. അബ്ദുല്ല അൽഖാദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹിസ്‌ലൊ എന്ന് പേരിട്ട ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സൗദിയിൽ എമ്പാടും ചരിത്ര, പൈതൃക കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരുന്നതിന് സഹായിക്കുന്ന ആപ്ലിക്കേഷൻ ആവശ്യമാണ്. ഇതാണ് ഇത്തരമൊരു ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിന് പ്രേരകം. യാത്രാ പ്രേമികളെയും വിദേശങ്ങളിൽനിന്ന് എത്തുന്ന ഹജ്, ഉംറ തീർഥാടകരെയും വിനോദ സഞ്ചാരികളെയും ആപ്ലിക്കേഷൻ ആകർഷിക്കുമെന്നും ഡോ. അബ്ദുല്ല അൽഖാദി പറഞ്ഞു.
എൻജിനീയർ നൂറ അൽഖാദിയാണ് ആപ്ലിക്കേഷൻ പ്രാഥമികമായി വികസിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പഠനത്തിന് ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റിയിൽനിന്ന് എൻജിനീയർ നൂറ അൽഖാദിക്ക് മാസ്റ്റർ ബിരുദം ലഭിച്ചു. മുപ്പതു വർഷം നീണ്ട ഗവേഷണത്തിലൂടെ ശേഖരിച്ച വിവരങ്ങളും ഫോട്ടോകളുമാണ് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മക്കക്കും മദീനക്കും തബൂക്കിനും ഇടയിൽ കാൽനടയായി സഞ്ചരിച്ചും മറ്റു രാജ്യങ്ങൾ സന്ദർശിച്ചും ഡോ. അബ്ദുല്ല അൽഖാദി ശേഖരിച്ച വിവരങ്ങളും ഫോട്ടോകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
പ്രതീതി യാഥാർഥ്യ സാങ്കേതികവിദ്യ ആപ്പിന്റെ പ്രത്യേകതയാണ്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ ആപ്പുകളിൽ ഒന്നാണ് ഹിസ്‌ലൊ. 
വിനോദ സഞ്ചാര, പൈതൃക മേഖലകൾക്കുള്ള ആദ്യ ആപ്ലിക്കേഷൻ എന്ന നിലയിൽ യുനെസ്‌കോയിൽ ആപ്പ് രജിസ്റ്റർ ചെയ്യുന്നതിന് തങ്ങൾ ശ്രമിച്ചുവരികയാണ്. ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പിൽ കൂടുതൽ സാങ്കേതിക വിദ്യകളും പുതിയ സ്ഥലങ്ങളും സേവനങ്ങളും ഉൾപ്പെടുത്തും. ഇതോടെ ആപ്ലിക്കേഷന്റെ ശേഷിയും പ്രവർത്തന ക്ഷമതയും വർധിക്കും. ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തുന്നതിന് പുതിയ സ്ഥലങ്ങൾ നിർദേശിക്കാൻ ഉപയോക്താക്കൾക്ക് അവസരവുമുണ്ടാകും. ഇതിനകം പതിനായിരത്തിലേറെ പേർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഉപയോക്താവിന്റെ സമീപം നിശ്ചിത ദൂരത്തിലുള്ള ചരിത്ര, പൈതൃക കേന്ദ്രങ്ങൾ അറിയുന്നതിന് ആപ്ലിക്കേഷൻ സഹായിക്കും. ഈ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കുകയോ അവയെ കുറിച്ച് ആപ്ലിക്കേഷനിലുള്ള വിവരങ്ങളും ഫോട്ടോകളും വീഡിയോ ക്ലിപ്പിംഗുകളും പരിശോധിക്കുകയോ ചെയ്യാവുന്നതാണ്. നഗരത്തിന്റെ പേരുകൾ നൽകി സെർച്ച് ചെയ്ത് ആ നഗരത്തിലുള്ള ചരിത്ര, പൈതൃക കേന്ദ്രങ്ങളും പുരാവസ്തുക്കളും ചരിത്ര അടയാളങ്ങളും മറ്റും അറിയുന്നതിനും ആപ്ലിക്കേഷൻ ഉപയോക്താക്കളെ സഹായിക്കുമെന്ന് ഡോ. അബ്ദുല്ല അൽഖാദി പറഞ്ഞു. 

 

Latest News