Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

ചൈന ഇനി കോവിഡിനെ ഭയപ്പെടാതിരിക്കാന്‍ കാരണമുണ്ട്, വിശദീകരിച്ച് ശാസ്ത്രജ്ഞന്‍

ബെയ്ജിംഗ്- ചൈനയില്‍ 80 ശതമാനം ആളുകള്‍ക്കും രോഗം ബാധിച്ചു കഴിഞ്ഞതിനാല്‍ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ചൈനയില്‍ വലിയ തോതില്‍ കോവിഡ് തിരിച്ചുവരാനുള്ള സാധ്യതയില്ലെന്ന് പ്രമുഖ സര്‍ക്കാര്‍ ശാസ്ത്രജ്ഞന്‍ പറഞ്ഞു.
ചാന്ദ്ര പുതുവത്സര അവധിക്കാലത്ത് ആള്‍ക്കൂട്ടം ചില പ്രദേശങ്ങളില്‍ കോവിഡ് വര്‍ധിപ്പിക്കാന്‍ കാരണമായേക്കാമെങ്കിലും അടുത്ത കാലയളവില്‍ രണ്ടാമത്തെ കോവിഡ് തരംഗം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ചൈന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് വു സുന്‍യോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയ പശ്ചാത്തലത്തില്‍ അവധിക്കാല ഒത്തുചേരലുകള്‍ക്കായി രാജ്യത്തുടനീളം ആളുകള്‍ യാത്ര ചെയ്യുകയാണ്. അതേസമയം, കോവിഡ് വ്യാപനം കൈകാര്യം ചെയ്യാന്‍ സജ്ജമല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ പുതിയ വ്യാപനത്തെ കുറിച്ച് ഭയം നിലനില്‍ക്കുന്നുണ്ട്.
ചൈന അതിന്റെ സീറോകോവിഡ് നയം ഒഴിവാക്കി ഒരു മാസത്തിന് ശേഷം, ജനുവരി 12 വരെ ഏകദേശം 60,000 ആളുകള്‍ ആശുപത്രിയില്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.  വീട്ടില്‍ വെച്ച് മരിക്കുന്നവര്‍ ഈ കണക്കില്‍ ഉള്‍പ്പെടാത്തതിനാല്‍ തീര്‍ത്തും അപൂര്‍ണമാണെന്നാണ്  ഡോക്ടര്‍മാരും മറ്റു വിദഗ്ധരും പറയുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News