ദമാം- ഫ്രൈഡേ ക്ലബ് ദമാം സംഘടിപ്പിക്കുന്ന ഏഴാമത് തെക്കേപ്പുറം വോളിബോൾ ടൂർണമെന്റിനു റാക്ക ഇൻഡോർ കോർട്ടിൽ തുടക്കം കുറിച്ചു. ആദ്യവാര മത്സരത്തിൽ ലൈഫ് ലൈൻ ടൂൾസ് അൽ അറൈഫിയെയും ടീം മാജിദ് ട്രേഡിംഗ് ഓയിൽ ഫീൽഡിനെയും പരാജയപ്പെടുത്തി.
മിഡ് സൗത്ത് എഫ്.സി.സിയെയും ലിനക്‌സ് സേഫ്റ്റി ഓയിൽ ഫീൽഡിനെയും മിഡ് സൗത്ത് ഓയിൽ കെമിനെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ ആദ്യ സെറ്റിനു മുന്നിട്ടു നിന്ന വെൽകോമിനെ തുടരെ രണ്ടു സെറ്റുകൾ നേടി ഫ്രീഡം വിജയിക്കുകയായിരുന്നു. സാബിത്ത്, ബാസിത്ത്, അക്ബർ, റഊഫ്, ജവാദ്, ഡാനിഷ്, വസീം, ഫദലു, സമീർ, അലി, സാലി എന്നിവർ നേതൃത്വം നൽകി.






