അൽഹസ ഒ.ഐ.സി.സി യാത്രയയപ്പും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു

ഡോ.ദാവൂദ് അബ്ദുൽകരീമിനും കുടുംബത്തിനും അൽഹസ ഒ.ഐ.സി.സി നൽകിയ യാത്രയയപ്പിൽനിന്ന്.

 

അൽഹസ- കളിയും പാട്ടും ജോക് ടോക്‌സുമായി ഒ.ഐ.സി.സി അൽഹസ കമ്മിറ്റി സ്‌നേഹ വിരുന്നും യാത്രയയപ്പും സംഘടിപ്പിച്ചു. യു.കെയിലേക്ക് പോകുന്ന ഡോ.ദാവൂദ് അബ്ദുൽകരീമിനും കുടുംബത്തിനും നൽകിയ യാത്രയയപ്പിന്റെ ഭാഗമായിരുന്നു പരിപാടി. 
എട്ടു വർഷമായി അൽഹസ ഹുസൈൻ അലി ഹോസ്പിറ്റലിൽ ഡെന്റിസ്റ്റുകളായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോ.ദാവൂദ് അബ്ദുൽകരീം, ഡോ.രേശ്മ ദാവൂദ്, മക്കൾ ഇഹ്‌സാൻ, ഇയാദ് എന്നിവർ സൗദി പ്രവാസം മതിയാക്കി യു.കെയിലേക്ക് പോകുന്നതിന്റെ ഭാഗമായി ഹസ ഒ.ഐ.സി.സി ഹുഫൂഫ് കബായൻ ഇസ്തിറാഹയിൽ വെച്ച് അവർക്ക് നൽകിയ സ്‌നേഹ സമ്മാന സമർപ്പണമായിരുന്നു സ്‌നേഹവിരുന്ന്.
മുതിർന്ന ഒ.ഐ.സി.സി നേതാവ് ശാഫി കുദിറിന്റെ അധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് ചടങ്ങിൽ ഡോ.ദാവൂദിനും കുടുംബത്തിനുമുള്ള സ്‌നേഹോപഹാരങ്ങൾ കൺവീനർ കൊല്ലം നവാസിന്റെ നേതൃത്വത്തിൽ മറ്റു നേതാക്കളും പ്രവർത്തകരും ചേർന്ന് കൈമാറി. അർശദ് ദേശമംഗലം, നിസാം വടക്കേകോണം, അഷ്‌റഫ് കരുവത്ത്, ലിജു വർഗീസ്, ഷാജിച്ചായൻ, റഫീഖ് വയനാട്, മൊയ്തു അടാടി, സെബാസ്റ്റ്യൻ, ബിനു കൊല്ലം, ഷാനി ഓമശ്ശേരി, ഷമീർ പനങ്ങാടൻ, റിഹാന നിസാം, ജിന്റിമോൾ എന്നിവർ ആശംസകൾ നേർന്നു.
നൗഷാദ് കൊല്ലം, നജ്മ അഫ്‌സൽ, ഫവാസ് ശാഫി, മഞ്ജു നൗഷാദ്, കുമാരി ശിൽപ, റിനാദ് ഫോക്കസ്, ഇബ്രാഹിം മഞ്ചേശ്വരം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അഫ്‌സൽ തിരൂർക്കാട് സ്വാഗതം പറഞ്ഞു. വളരെ ചുരുങ്ങിയ കാലയളവിലാണെങ്കിലും, ഹസ ഒ.ഐ.സി.സി കുടുംബത്തിൽ ചേർന്നു പ്രവർത്തിച്ച കാലമിത്രയും നിരവധി സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവാനും കലാ കായിക പരിപാടികളിൽ തങ്ങളുടേതായ പ്രവർത്തനങ്ങൾ നടത്താനും സാധിച്ചത് മറക്കാനാവാത്ത ഓർമകളായിരിക്കുമെന്ന് മറുപടി പ്രസംഗത്തിൽ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഡോ.ദാവൂദും, രേശ്മയും പറഞ്ഞു.

Tags

Latest News