ജിസാനിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിൽ

ജിസാൻ - സഭ്യതക്ക് നിരക്കാത്ത വീഡിയോ ക്ലിപ്പിംഗിൽ പ്രത്യക്ഷപ്പെട്ട യുവതിയെ ജിസാൻ പ്രവിശ്യയിൽ പെട്ട അബൂഅരീശിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സഭ്യതക്ക് നിരക്കാത്ത വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് യുവതി സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരുന്നതായി പൊതുസുരക്ഷാ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
 

Tags

Latest News