റിയാദ് - റിയാദിലെ ഡ്രൈവേഴ്സ് കൂട്ടായ്മയായ സ്മാർട്ട് വേ സഹായഹസ്തം 2023 ജനറൽ ബോഡി യോഗവും ലോഗോ പ്രകാശനവും നടന്നു. യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരി സിദ്ദീഖ് തുവ്വൂർ ലോഗോ പ്രകാശനം ചെയ്തു. റാഫി കൊയിലാണ്ടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. നോർക്കയുടെ വിവിധ പദ്ധതികളെപ്പറ്റി സിദ്ദീഖ് തുവ്വൂർ
വിശദീകരിച്ചു.
ഭാരവാഹികളായി റാഫി കൊയിലാണ്ടി (പ്രസി.), ഫക്രുദ്ദീൻ കാപ്പ് (സെക്ര.), റഷീദ് കോട്ടൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി അൻസാർ കൊല്ലം, സൈദ് നടവണ്ണൂർ എന്നിവരെയും തെരഞ്ഞെടുത്തു. സൈദ് നടുവണ്ണൂർ സ്വാഗതം പറഞ്ഞു. മുജീബ് കോഴിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു.






