ദമാം- മുസ് ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ഇഹ്തിഫാൽ-2023
കാമ്പയിൻ സംഘടിപ്പിച്ചു. കാമ്പയിൻ ഉദ്ഘാനം മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ദമാമിൽ നടന്ന വിപുലമായ ചടങ്ങിൽ നിർവഹിച്ചു.
പ്രവിശ്യയിലെ എട്ടോളം സെൻട്രൽ കമ്മിറ്റികൾക്ക് കീഴിലെ നാൽപത്തി ഏഴോളം ഏരിയാ കേന്ദ്രങ്ങളിൽ പതാക ദിനവും കാമ്പയിൻ പ്രമേയ വിശീകരണ സമ്മേളനവും നടന്നു.
ഖത്തീഫ് ഉമ്മു സാഹിക്ക് ഏരിയയിൽ പ്രവിശ്യാ തല പതാക ദിനാചരണ ഉദ്ഘാടനം അബുഅലി ഇസ്തിറാഹിലെ വേദിയിൽ വെള്ളി രാവിലെ ഒൻപത് മണിക്ക് മുഹമ്മദ്കുട്ടി കോഡൂർ നിർവഹിച്ചു. തുടർന്ന് പ്രവിശ്യയിലെ നാൽപത്തി ഏഴോളം ഏരിയാ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് പതാക ദിനാചരണവും പ്രമേയ പ്രഭാഷണവും നടന്നു. കെ.എം.സി.സിയുടെ ദേശീയ, പ്രവിശ്യ, സെൻട്രൽ കമ്മിറ്റി നേതാക്കൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.






