എം.യു ഇബ്രാഹിമിന് എറണാകുളം ജില്ലാ കെ.എം.സി.സി സ്വീകരണം

ദമാം- ഹ്രസ്വ സന്ദർശനാർഥം സൗദി കിഴക്കൻ പ്രവിശ്യയി ലെത്തിയ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ് ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റുമായ എം.യു ഇബ്രാഹിമിന് ദമാം എറണാകുളം ജില്ലാ കെ.എം.സി.സി സ്വീകരണം നൽകി. ദമാം ഹോളിഡേയ്‌സ് മിനി കോൺഫറൻസ് ഹാളിൽ നടന്ന സ്വീകരണ യോഗം കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
ജില്ലാ കെ.എം.സി.സി പ്രസിഡന്റ് സാദിഖ് ഖാദർ കുട്ടമശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സിയുടെ സ്‌നേഹോപഹാരം ദമാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര കൈമാറി. ജില്ലാ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ സി.പി മുഹമ്മദലി ഓടക്കാലി എം.യു ഇബ്രാഹിമിനെ പൊന്നാടയണിയിച്ച് ആദരിച്ചു. 
പ്രവിശ്യാ കെ.എം.സി.സി സെക്രട്ടറി സിറാജ് ആലുവ ആശാസകൾ നേർന്നു. ജനറൽ സെക്രട്ടറി ഷിബു കവലയിൽ സ്വാഗതവും അജാസ് ഇസ്മയിൽ കൊടികുത്തിമല നന്ദിയും പറഞ്ഞു. 
ജില്ലാ കെ.എം.സി.സി നേതാക്കളായ സൈനുദ്ധീൻ ഹസൈനാർ ചേലക്കുളം, ഉവൈസ് അലി ഖാൻ, സി.പി ഷമീർ, റജീഷ് അശമന്നൂർ എന്നിവർ നേതൃത്വം നൽകി. 

Tags

Latest News