രേഖകളില്ലാതെ കടത്തിയ  അര കിലോ സ്വര്‍ണം പിടികൂടി

സുല്‍ത്താന്‍ബത്തേരി-രേഖകളില്ലാതെ കടത്തുകയായിരുന്ന 519.80 ഗ്രാം സ്വര്‍ണം മുത്തങ്ങയില്‍ വാഹന പരിശോധനയില്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ആദിത്യ വിനയ് ജാഥവിനെ കസ്റ്റഡിയില്‍ എടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍, ഇന്‍സ്‌പെക്ടര്‍ ടി.എച്ച്.ഷഫീഖ്, പ്രിവന്റീവ്  ഓഫീസര്‍മാരായ എം.രാജേഷ്, കെ.അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഒ.ഷാഫി, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്.  സ്വര്‍ണം തുടര്‍നടപടികള്‍ക്കായി  ജി.എസ്.ടി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് കൈമാറി.

Latest News