Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ പീഡകന്‍ എം.പി ബ്രിജ് ഭൂഷണ്‍  ബാബരി മസ്ജിദ് പൊളിക്കാനും മുന്നിലുണ്ടായിരുന്നു 

ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ ശക്തനായ നേതാവാണ് ഇപ്പോള്‍ ലൈംഗികാരോപണ വിധേയനായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ്. 66 കാരനായ ഇദ്ദേഹം 2011 മുതല്‍ ഗുസ്തി ഫെഡറേഷന്‍ അമരത്തുണ്ട്. 2019 ല്‍ മൂന്നാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1980കളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം 1988ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബാബരി മസ്ജിദ് പൊളിക്കാന്‍ വേണ്ട പ്രചാരണ കോലാഹലങ്ങളുണ്ടാക്കിയാണ് ആദ്യം ശ്രദ്ധ പിടിച്ചു പറ്റിയത്. 
ബാബരി മസ്ജിദ് വിരുദ്ധ  പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ബ്രിജ്ഭൂഷണ്‍ പിന്നീട് ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിയുമായി. 2008 ജൂലൈയില്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വീണ്ടും ബി.ജെ.പിയിലേക്ക്. ആറ് തവണ എം.പിയായി. നിലവില്‍ ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ലോക്സഭാംഗമാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. രാഷ്ട്രീയത്തിലെത്തി 10 കോടി രൂപയുടെ ആസ്തിയുണ്ടാക്കിയ  ബ്രിജ്ഭൂഷണ്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണിക്കൂറിന് 85,000 കോടി രൂപ നിരക്കില്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തിരുന്നു. പിന്നീട് ഹെലികോപ്ടര്‍ സ്വന്തമായി വാങ്ങുകയും ചെയ്തു. 2021ല്‍ ഷഹീദ് ഗണ്‍പത് റായ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിനിടെ ഒരു ഗുസ്തിക്കാരനെ തല്ലിയത് വിവാദമായിരുന്നു.

Latest News