റിയാദ് കേളി പൊതിച്ചോര്‍ വിതരണം ചെയ്തു

റിയാദ് - റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ 'ഹൃദയപൂര്‍വം പൊതിച്ചോര്‍' പദ്ധതിയുടെ ഭാഗമായി പൊതിച്ചോര്‍ വിതരണം ചെയ്തു. നിലമ്പൂര്‍ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് കേളിയുടെയും, കുടുംബ വേദിയുടെയും സഹകരണത്തോടെ ഒരാഴ്ച കാലത്തെ ഉച്ചഭക്ഷണം നല്‍കുന്നത്.  നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം പരിപാടി ഉദ്ഘാടനം ചെയ്തു. കേളി മുന്‍ സെക്രട്ടറിയും പ്രവാസി സംഘം ഏരിയ സെക്രട്ടറിയുമായ റഷീദ് മേലേതില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേളി മുന്‍ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. ബഡ്‌സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുഹറാ ബീവി, സ്‌കൂള്‍ എം.ടി.എ ഷാഹിദ, കേളി മുന്‍ രക്ഷാധികാരി സമിതിയംഗം ഗോപിനാഥന്‍ വേങ്ങര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേളി ജീവകാരുണ്യ വിഭാഗം മുന്‍ കണ്‍വീനര്‍ ബാബുരാജ് ചടങ്ങിന് നന്ദി പറഞ്ഞു.

 

പ്രവാസ ലോകത്തെ മലയാളി വിശേഷങ്ങൾക്ക് മാത്രമായുള്ള മലയാളം ന്യൂസിന്റെ പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പിൽ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാം
 

Tags

Latest News