Sorry, you need to enable JavaScript to visit this website.

മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു

ആയിരക്കണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കാൻ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. 11,000 ജീവനക്കാരെ ഉടൻ തന്നെ പിരിച്ചുവിടുമെന്നാണ് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഹ്യൂമൻ റിസോഴ്‌സിലും എൻജിനീയറിംഗ് വിഭാഗങ്ങളിലും ചില തസ്തികകൾ ഇല്ലാതാക്കാനാണ് നീക്കം. 
മൈക്രോസോഫ്റ്റ് അതിന്റെ തൊഴിലാളികളുടെ അഞ്ച് ശതമാനം അല്ലെങ്കിൽ ഏകദേശം 11,000 തസ്തികകൾ ഇല്ലാതാക്കാൻ പദ്ധതിയിടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.  നിരവധി എൻജിനീയറിംഗ് ഡിവിഷനുകളിലെ ജോലികളെ പുതിയ നീക്കം ബാധിക്കും.  

 

ട്വിറ്റർ ഓഫീസുകളിൽ ഓവൻ അടക്കം ലേലത്തിന് 

വാടക നൽകിയില്ലെന്ന വിവാദത്തിനു പിറകെ ട്വിറ്റർ അതിന്റെ സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനത്ത് നിന്ന് നൂറുകണക്കിന് സാധനങ്ങൾ ലേലത്തിനു വെച്ചു. കൃത്യമായി ഓഫീസ് വാടക അടയ്ക്കുന്നില്ലെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ലേല വാർത്ത. 
എസ്‌പ്രെസോ മെഷീനുകൾ, ബ്ലെൻഡറുകൾ, ഗ്രൈൻഡറുകൾ, ഫ്രയറുകൾ, പിസ്സ ഓവനുകൾ, പ്രൊജക്ടറുകൾ, ടാബ്‌ലറ്റുകൾ, കംപ്യൂട്ടറുകൾ, മേശകൾ എന്നിവയാണ് കമ്പനി ലേലം ചെയ്യുന്നത്. കമ്പനിയുടെ കോർപറേറ്റ് പക്ഷിയുടെ ലോഗോ പ്രദർശിപ്പിക്കുന്ന ഒരു നിയോൺ ഇലക്ട്രിക്കൽ ചിഹ്നവും വിൽക്കുകയാണ്.

 

കുട്ടികളുടെ ഓൺലൈൻ സുരക്ഷ: അലംഭാവത്തിനു ജയിൽ 
 

ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഏർപ്പെടുത്തിയ ചട്ടങ്ങൾ പാലിക്കാതെ കുട്ടികളെ  അപകടത്തിലാക്കിയാൽ സാങ്കേതിക കമ്പനികളുടെ എക്‌സിക്യൂട്ടീവുകൾക്ക് രണ്ട് വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്ന് ബ്രിട്ടീഷ് സർക്കാർ മുന്നറിയിപ്പ് നൽകി.  കുട്ടികളുടെ സുരക്ഷ ചുമതലകളുടെ ലംഘനവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് അറിയിപ്പുകൾ അവഗണിക്കുന്ന ടെക് സ്ഥാപനങ്ങളിലെ മുതിർന്ന മാനേജ്‌മെന്റായിരിക്കും ഇതിനു മറുപടി പറയേണ്ടി വരിക. നല്ല നിലയിൽ പ്രവർത്തിക്കുകയും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നവരെയും പുതിയ ഭേദഗതി ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News