ജിദ്ദ- ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സിൽവർ ജൂബിലി സമ്മേളത്തിൽ മുഖ്യ അഥിതിയായി ജിദ്ദയിലെത്തിയ കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീറിനെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി ജില്ലാ കമ്മിറ്റിയുടേയും റീജിയണൽ കമ്മിറ്റിയുടേയും ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.
ജില്ലാ കമ്മിറ്റി അധ്യക്ഷൻ അസ്ഹബ് വർക്കല, സെക്രട്ടറി ഷമീർ നദിവി, നാഷണൽ കമ്മറ്റി സെക്രട്ടറി നാസ്മുദ്ധീൻ മണനാക്ക്, റീജിയണൽ കമ്മിറ്റി അധ്യക്ഷൻ കെ.ടി.എ മുനീർ, പ്രവാസി സേവന കേന്ദ്ര അധ്യക്ഷൻ അലി തേകുത്തോട് റീജിയണൽ കമ്മിറ്റി ട്രഷറർ ശ്രീജിത് കണ്ണൂർ ജില്ലാ കമ്മിറ്റി ട്രഷറർ അബുബക്കർ പ്രവർത്തക സമിതി അംഗങ്ങളായ സഫീർ അലി, സുഭാഷ് വർക്കല, ഷാൻ കരമന, മൂഹീസിൻ പെരുംകുളം എന്നിവരും സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു.
ജനുവരി 20, വൈകുന്നേരം ഏഴുമണിക്ക് ജിദ്ദ കരം ഹോട്ടലിലെ പ്രിൻസസ് ഹാളിൽ സിവിൽ ജൂബിലി സമ്മളനം നടക്കുമെന്ന് ജില്ലാ കമ്മറ്റി അധ്യക്ഷൻ അസുഹാബ് വർക്കല അറിയിച്ചു.






