പാനൂരിലെ അക്രമം: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തലശ്ശേരി-പാനൂര്‍ മേഖലയിലെ  അക്രമ സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.യൂത്ത് കോണ്‍ഗ്രസ് പന്ന്യന്നൂര്‍ മണ്ഡലം സെക്രട്ടറി മൊട്ടപ്പറമ്പത്ത് വീട്ടില്‍ സന്ദീപിനെ(33) ആക്രമിച്ച കേസിലാണ് അറസ്റ്റ്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ എം.കെ.അതുല്‍,പി.കെ.അനില്‍കുമാര്‍ എന്നിവരെയാണ് പാനൂര്‍ സി.ഐ  എം.പി. ആസാദ് അറസ്റ്റ് ചെയ്തത്.
 തിങ്കളാഴ്ച പുലര്‍ച്ചെ പന്ന്യന്നൂരിലെ കൂര്‍മ്പക്കാവ് ഉത്സപറമ്പിനു സമീപത്ത് വെച്ചായിരുന്നു സന്ദീപിന് നേരെ അക്രമം നടന്നത്. ഗുരുതരമായി പരിക്കേറ്റ  സന്ദീപ് തലശ്ശേരി  ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നറിഞ്ഞ പ്രതികള്‍ പാനൂരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടികൂടിയത്.തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
സന്ദീപിന് നേരെ നടന്ന അക്രമത്തിന് തുടര്‍ച്ചയായി കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയും നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ  കെ.പി ഹാഷിമിനെയും ബി.ജെ.പി-ആര്‍.എസ്.എസ് സംഘം അതിക്രൂരമായി ആക്രമിച്ചിരുന്നു.കാലിനും കഴുത്തിലും മറ്റും ഗുരുതരമായി പരിക്കേറ്റ ഹാഷിം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയാണ്.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഹാഷിമിനെ വീട്ടിന് സമീപത്തെ കല്യാണ വീട്ടില്‍ നിന്ന് വരുന്ന വഴി പതിയിരുന്ന സംഘം ഇരുമ്പുവടി ഉള്‍പ്പെടെയുപയോഗിച്ച് ആക്രമിച്ചത.്പാനൂര്‍ മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പോലീസ് കാവല്‍ തുടരുകയാണ്.വലിയാണ്ടിപീടികയിലെ  കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടായിരുന്ന രാജീവന്റെ വീടും അക്രമി സംഘം കഴിഞ്ഞ ദിവസം കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News