ബാലികക്കു മുന്നില്‍ അശ്ലീല പ്രദര്‍ശനം: യുവാവിന് തടവും പിഴയും

തളിപ്പറമ്പ്-മതപഠനത്തിന് പോയി മടങ്ങുകയായിരുന്ന 11 കാരിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവിന് തടവും പിഴയും. പിലാത്തറ സി.എം.നഗറിലെ തെക്കന്‍ റിജോയെയാണ് (24) രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാനാണ് ശിക്ഷിച്ചത് .
2019 ഫെബ്രുവരി 10 ന് രാവിലെ ഒന്‍പതിനായിരുന്നു സംഭവം. അന്നത്തെ പരിയാരം എസ്.ഐ വി.ആര്‍.വിനീഷാണ് കേസ്  രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.  എസ്.ഐ ടി.എം നിധീഷാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് . പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News