Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇലന്തൂര്‍ നരബലി; രണ്ടാം കുറ്റപത്രം ജനുവരി 21ന്

പെരുമ്പാവൂര്‍- ഇലന്തൂര്‍ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ജനുവരി 21ന് കോടതിയില്‍ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ ജെ. എഫ്. സി. എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 

പത്തിനംതിട്ട ഇലന്തൂരില്‍ കാലടി മറ്റൂരില്‍ താമസിച്ചിരുന്ന റോസിലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് 21ന് സമര്‍പ്പിക്കുന്നത്. ആദ്യ കുറ്റപത്രം ജനുവരി ആറിന് എറണാകുളം ജെ. എഫ്. സി. എം. കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ എസ്. പി ടി. ബിജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ പോലീസ് ടീമാണ് കേസ് അന്വേഷിച്ചത്. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരാണ് പ്രതികള്‍. 

കഴിഞ്ഞ ജൂണ്‍ എട്ടിനാണ് മുഹമ്മദ് ഷാഫി റോസിലിയെ തട്ടിക്കൊണ്ടുപോയി തിരുമ്മല്‍ വിദഗ്ദനായ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്. ഷാഫിയും ഭഗവല്‍ സിംഗും ഇയാളുടെ ഭാര്യ ലൈലയും ചേര്‍ന്ന് റോസിലിയെ നരബലി നടത്തി കൊലപ്പെടുത്തുകയും തുടര്‍ന്ന് കഷണങ്ങളാക്കി കുഴിച്ച് മൂടുകയും മനുഷ്യ മാംസം പാചകം ചെയ്തു കഴിക്കുകയും ചെയ്തുവെന്നതാണ് കേസിനാസ്പദമായ സംഭവം. നേരിട്ടുള്ള തെളിവുകളില്ലാതിരുന്ന ഈ കേസിലേക്ക് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പോലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് തൊണ്ണൂറ് ദിവസത്തിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Latest News