ജിദ്ദയില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ജിദ്ദ- ജിദ്ദയില്‍ നിര്യാതനായ കൊല്ലം സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൊല്ലം കൊട്ടാരക്കര വെളിയം റോഡുവിള പുത്തന്‍വീട്ടില്‍ പരേതനായ ജമാല്‍ കുഞ്ഞുവിന്റെ മകന്‍ ശിഹാബുദ്ധീന്‍ ജമാല്‍  ( 44 ) ഈ മാസം പത്തിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ജിദ്ദയിലെ അല്‍ സാമറില്‍ തസ്‌നിം വാട്ടര്‍ റീഫില്ലിങ് ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. നാലു വര്‍ഷം മുമ്പാണ്  അവസാനമായി നാട്ടില്‍ പോയത്.     
മൃതദേഹം നാളെ രാവിലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിക്കും.
 ശിഹാബിന്റെ സഹോദരന്‍ ലത്തീഫ് ജമാല്‍ സൗദിയിലുണ്ട.  മാതാവ് നഫീസ ബീവി. ഭാര്യ: ഹലീമ ബീവി  മക്കള്‍: ബീമാസ് ശിഹാബുദ്ധീന്‍ ആലിയ ശിഹാബുദ്ദീന്‍  
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്തിന്  സാബു ഇസ്മായില്‍ പത്തനാപുരം, ഷാനി കോക്കാട്, നിഷാദ് റഹീം എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു

 

Latest News