VIDEO പെണ്‍കുട്ടിയും കുരങ്ങും തമ്മില്‍ പിടിവലി, കുഞ്ഞിനുവേണ്ടി

പെണ്‍കുട്ടിയും കുരങ്ങും തമ്മില്‍ കുഞ്ഞിനുവേണ്ടിയുള്ള പിടിവലി കൗതുകമായി. ഒരു ഭാഗത്തു കുട്ടിക്കുരങ്ങിനെ കിട്ടിയോ തീരൂ എന്ന പിടിവാശിയില്‍ തുടരുന്ന പെണ്‍കുട്ടിയെ ക്ഷമയോടെ നേരിടുന്ന അമ്മ കുരങ്ങിനെയാണ് കാണുക. അതേസമയം സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്ന മാതൃഹദയത്തെയും കാണാം.
സമൂഹ മധ്യമങ്ങളില്‍ വൈറലായ വീഡിയോ ക്ലിപ്ലിനോട് ആളുകള്‍ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. നിരവധി പേര്‍ ഷെയര്‍ ചെയ്ത വീഡിയോ എത്ര മനോഹരമെന്ന് പ്രകീര്‍ത്തിക്കുന്നവരോടൊപ്പം ഇതുപോലുള്ള വീഡിയോകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പറയുന്നവരുണ്ട്.
സ്വന്തം കുഞ്ഞിനെ എടുത്തുകൊണ്ടു പോകാന്‍ ശ്രമിക്കുമ്പള്‍ അമ്മക്കുരങ്ങ് ആക്രമിക്കാനുള്ള സാധ്യത ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

 

Latest News