കല്ലാച്ചിയില്‍ ക്ഷേത്രോത്സവത്തിനിടെ  സംഘര്‍ഷം, പോലീസിനെതിരെ അക്രമം 

വടകര-നാദാപുരത്തിനടുത്ത കല്ലാച്ചിയില്‍ ക്ഷേത്രോത്സവം നടക്കുന്നതിനിടെ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് നേരെ  ആക്രമണം നടന്നു. പോലീസ് ജീപ്പിന്റെ ഗ്ലാസ് തകര്‍ത്തു. കല്ലാച്ചി കോടതി പരിസരത്ത്  ശ്രീ മുത്തപ്പന്‍ ക്ഷേത്രോത്സവത്തിന്റെ  ഭാഗമായി പരിപാടികള്‍ നടക്കുന്നതിനിടയിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ   മദ്യലഹരിയില്‍  രണ്ട് യുവാക്കള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഇത് നിയന്ത്രിക്കാന്‍ എത്തിയ പോലീസിന് നേരെ  ഇതിലെ ഒരു യുവാവ് ആക്രമണം നടത്തുകയായിരുന്നു. പോലീസ് ലാത്തി പ്രയോഗം തുടങ്ങിയതോടെ യുവാക്കള്‍ ഓടുകയും ഇതിനിടയില്‍ കല്ലാച്ചി സ്വദേശിയായ അഭിലാഷ്  സമീപത്തെ കിണറ്റില്‍ വീഴുകയുമായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഇയാളെ  കിണറ്റില്‍ നിന്ന് കരകയറ്റി.   സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഇന്നലെ രാത്രിയും മറ്റൊരു യുവാവിനെ  ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു

Latest News