ഭക്ഷ്യസുരക്ഷാ കാര്യങ്ങള്‍ക്ക് സൗദിയില്‍ പുതിയ അതോറിറ്റി

റിയാദ് - സൗദിയില്‍ ഭക്ഷ്യസുരക്ഷാ കാര്യങ്ങള്‍ക്ക് പുതിയ ജനറല്‍ അതോറിറ്റി സ്ഥാപിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. സബ്‌സിഡി നിരക്കില്‍ മൈദയും ബാര്‍ളിയും വിതരണം ചെയ്യുന്നതിന്റെ ചുമതലയുള്ള സൗദി ഗ്രെയിന്‍സ് ഓര്‍ഗനൈസേഷനെ ഭക്ഷ്യസുരക്ഷാ പൊതുഅതോറിറ്റിയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. സൗദി ഗ്രെയിന്‍സ് ഓര്‍ഗനൈസേഷനെ ഭക്ഷ്യസുരക്ഷാ പൊതുഅതോറിറ്റിയാക്കി മാറ്റാനുള്ള മന്ത്രിസഭാ തീരുമാനം രാജ്യത്ത് ഭക്ഷ്യസുരക്ഷാ സൂചകങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News